Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]
എന്തോ ഓര്‍ത്തിട്ടെന്ന പോലെ അതില്‍ നിന്നും ഒരു ഡയമണ്ട് എടുത്തു ആ ലോക്കറ്റിനുള്ളില്‍ വച്ച് അടച്ചു ശില്പയുടെ കഴുത്തില്‍ ഇട്ടു കൊടുത്തു.
“ഇതെന്റെ ശില്‍പ മോള്‍ക്കുള്ള സമ്മാനം ആണ്.”
ശില്പയുടെ കണ്ണുകള്‍ വിടര്‍ന്ന കാണണം ആയിരുന്നു.
ഞങ്ങളോട് യാത്ര പറഞ്ഞു ലക്ഷ്മി ഇറങ്ങാന്‍ തുടങ്ങി. അപ്പോഴാണ് ഞാന്‍ അക്കാര്യം ഓര്‍ത്തത്. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ശത്രുക്കള്‍ ഏങ്ങാനും. അവരെ ഒറ്റയ്ക്ക് വിടണ്ടാ.
“ലക്ഷ്മി ഒറ്റയ്ക്ക് പോകണ്ടാ. അനി കൂടെ വരും.” ബാബ പറഞ്ഞു.
ഇങ്ങേര്‍ക്ക് മനസ്സു വായിക്കാന്‍ നല്ല കഴിവാണല്ലോ. ഞാന്‍ ഓര്‍ത്തു.
ഞാന്‍ അവര്‍ക്കൊപ്പം പുറത്തേക്കിറങ്ങി. ശില്‍പ ഓടി ഞങ്ങള്‍ക്കൊപ്പം വന്നു. എന്‍റെ കാതില്‍ പതിയെ പറഞ്ഞു.
“കൊരങ്ങാ പോണതൊക്കെ കൊള്ളാം. ഓര്‍മ്മകള്‍ വീണ്ടെടുക്കാതെ കുന്തോം പ്രവര്‍ത്തിപ്പിച്ചിട്ടു വന്നാല്‍ എന്‍റെ വിധം മാറും. ങാ...”
“നിന്നെ ഞാനിന്നു...” ഞാന്‍ അവളെ പിടിക്കാന്‍ ആഞ്ഞപ്പോഴേക്കും അവള്‍ ആ മുറ്റത്തു ഓടി. എന്നില്‍ നിന്നും കുറച്ചു ദൂരം മാറി നിന്നിട്ട് എന്നെ നോക്കി വിളിച്ചു പറഞ്ഞു.
“ചുണയുണ്ടെങ്കില്‍ എന്നെ പിടി. കൊരങ്ങന്‍ ഏന്തി വലിഞ്ഞു ഇങ്ങെത്തുംപോഴേക്കും ഞാന്‍ നൂറു വാര കടന്നിരിക്കും.” എന്നിട്ട് അവള്‍ പൊട്ടിച്ചിരിച്ചു.
അവളുടെ മുഖത്ത് പൂര്‍ണ ചന്ദ്രന്‍റെ പ്രഭ വീഴുന്നുണ്ടായിരുന്നു. എന്ത് ഭംഗി ആ ചിരി കാണാന്‍. ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
പെട്ടെന്ന് ആ കവിതാ ശകലം എന്‍റെ മനസ്സില്‍ ഓടി വന്നു.
“ഹസ്സാരോം താരെയാം ചമക്നെ ലഗീ.
സൈകടോം പുരുഷു ഖടെ ഹോ ഗയെ
ചാന്ദ്നീ കോ ദേഖ്തെ ദേഖ്തെ
ബുധ് ഹസനെ ലഗാ”
(ആയിരം താരകങ്ങള്‍ തിളങ്ങാന്‍ തുടങ്ങി
നൂറു കണക്കിനാളുകള്‍ നിരന്നു നിന്നു
പൌര്‍ണമിയെ നോക്കി നോക്കി
ബുധന്‍ ചിരിക്കാന്‍ തുടങ്ങി)”
“ശില്പേ. ഞാന്‍ പോയിട്ട് വന്നിട്ട് നിന്നെ തോല്‍പ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാം. ഇപ്പൊ എനിക്ക് കുറച്ചു നക്ഷത്രം എണ്ണാനുണ്ട്.”
“ങേ?” ശില്‍പ വായും പൊളിച്ചു നിന്നു. ഞാന്‍ ലക്ഷ്മിക്കൊപ്പം കാറില്‍ കയറി.
“അനീ. നീയെന്താ ആലോചിക്കുന്നേ?”
“അത് ലക്ഷ്മീ. ആ എലിഫെന്റാ കെവ്സില്‍ ബുദ്ധന്‍റെ പ്രതിമ വല്ലതും ഉണ്ടോ?”
“ഉണ്ടെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ അതൊക്കെ പൊളിഞ്ഞു
💬 Comments
View all comments