0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Author : AniKuttan Read All Parts 473

ചുരുള്‍ നിവര്‍ത്തി നോക്കിയിട്ട് ചിന്താമഗ്നയായി എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി നോക്കി.

അതില്‍ മൂന്നു നാല് വെള്ളത്തുള്ളികള്‍ പോലെ ഇറെഗുലര്‍ ആയ നാലഞ്ചു വൃത്തങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതില്‍ ഒരെണ്ണത്തില്‍ തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആനയുടെ പടം. അതിന്‍റെ മുന്‍ കാലുകള്‍ റ പോലെ വിരിച്ചു വച്ചിരിക്കുന്നു.

എനിക്കും ഒന്നും മനസ്സിലായില്ല. ഞാന്‍ കുറെ നേരം ആലോചിച്ചു. നിധിയെപ്പറ്റിയുള്ള ക്ലൂ ആണിത്. പക്ഷെ എന്താണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു പക്ഷെ ആ സ്ഥലത്തേക്കുള്ള മാപ്പ് ആണോ.

എന്‍റെ കയ്യില്‍ നിന്നും ആ കടലാസ് വാങ്ങി ബാബ നോക്കി. പിന്നെ ഓരോരുത്തരായി അത് നോക്കി. ആര്‍ക്കും ഒന്നും പിടി കിട്ടിയില്ല. അവസാനം അത് ശില്പയുടെ കയ്യില്‍ എത്തി. അവള്‍ കുറച്ചു നേരം അതില്‍ തന്നെ നോക്കി ഇരുന്നു. എന്നിട്ട് എന്തോ പിറുപിറുത്തു.

അത് മേനോന്‍ അങ്കിളിനെ കാണിച്ചു നോക്കിയാലോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷെ അദ്ദേഹം എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ വീണ്ടും വയലന്റ് ആയാലോ‍.

അപ്പോഴേക്കും ശില്‍പ എണീറ്റു‌ ചെന്ന് അവിടെ മേശപ്പുറത്തിരുന്ന പേപ്പറുകളില്‍ പരതി. അവസാനം ഒരു പേപര്‍ എടുത്തു ഞങ്ങളുടെ നേരെ നീട്ടി.

എലിഫെന്റാ കേവ്സ് എന്ന സ്ഥലത്തേക്കുറിച്ചുള്ള ഒരു ലേഖനം ആയിരുന്നു അത്. മുംബൈയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ചിതറിക്കിടക്കുന്ന കുറച്ചു ദ്വീപുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതില്‍ സ്ഥിതി ചെയ്യുന്ന പുരാതന കല്‍ക്ഷേത്രം. അതും ഒറ്റക്കല്ലില്‍ തീര്‍ത്തത്. ആനകളുടെ ഗുഹകള്‍ എന്നും ഗുഹകളുടെ നഗരം എന്നുമൊക്കെ അറിയപ്പെടുന്ന ദീപ സമൂഹം. പാറ തുരന്നുണ്ടാക്കിയ ഗുഹാ ക്ഷേത്രത്തിന്‍റെ ഉള്ളില്‍ ശിവന്‍റെ നിരവധി പ്രതിമകള്‍ ഉണ്ട്.

💬 Comments

View all comments