0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Author : AniKuttan Read All Parts 476

കാറില്‍ കയറി.

“അനീ. നീയെന്താ ആലോചിക്കുന്നേ?”

“അത് ലക്ഷ്മീ. ആ എലിഫെന്റാ കെവ്സില്‍ ബുദ്ധന്‍റെ പ്രതിമ വല്ലതും ഉണ്ടോ?”

“ഉണ്ടെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ അതൊക്കെ പൊളിഞ്ഞു കിടക്കുകയായിരിക്കും. ആകെയുള്ളത്  നടരാജ പ്രതിമയാണ്. എന്താ?”

“ഹ്മം.. ലക്ഷ്മീ. അപ്പോള്‍ നമ്മള്‍ നിധി കണ്ടെത്തേണ്ടുന്ന സ്ഥലം ഏതാണ്ട് എനിക്ക് പിടി കിട്ടി. ഇനി അത് അവിടെ തന്നെയാണോ എന്ന് പോയി നോക്കിയാല്‍ മതി.”

“എന്‍റെ അനീ. നിനക്ക് വേറെ പണിയൊന്നും ഇല്ലേ. ഈ ഇരിക്കുന്ന ഡയമണ്ട്സിനു തന്നെ കോടികളുടെ വില വരും. ഇതില്‍ ഒരെണ്ണം എങ്കിലും മര്യാദയ്ക്ക് വില്‍ക്കാന്‍ പറ്റുമോയെന്നാ എന്‍റെ പേടി. അവന്മാര്‍ ഏങ്ങാനും അറിഞ്ഞാല്‍ നമ്മളെ വച്ചേക്കില്ല.”

“ഹം.. ലക്ഷ്മീ. നമുക്ക് ACP മേഡത്തിന്‍റെ സഹായം തേടിയാലോ?”

“ങേ.. അത് വേണ്ട. അത് ശരിയാകില്ല.”

“അതെന്തേ?”

“കാര്യം അവള്‍ എന്‍റെ അടുത്ത കൂട്ടുകാരിയൊക്കെ തന്നെയാ. പക്ഷെ അവള്‍ അത്ര നല്ല പുള്ളിയൊന്നും അല്ല.”

“അതെന്താ?”

“ഇവിടുത്തെ ക്രിമിനല്സുമായിട്ടു അവള്‍ക്കു നല്ല ഇടപാടാ.”

“ങ്ങും. എന്നിട്ടാണല്ലേ എനിക്കിട്ടു പണിയാന്‍ അവരെ തന്നെ ഏല്‍പ്പിച്ചത്.”

ലക്ഷ്മി കാര്‍ ഒറ്റ ചവിട്ടിനു നിര്‍ത്തി. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.

“അനീ.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

“എന്‍റെ ലക്ഷ്മീ. ഞാന്‍ വെറുതെ ചോദിച്ചതല്ലേ.”

“എന്നാലും അനീ. “

“ഒന്നും ഇല്ല. എന്‍റെ ഈ ഡയമണ്ട് സുന്ദരി എന്നെ ഒന്ന് വിരട്ടാനല്ലേ പറഞ്ഞുള്ളൂ. ഇടിച്ചു പൊടിച്ചത് ആ acp അല്ലേ?”

അവര്‍ ഒന്നും മിണ്ടാതെ നിറ കണ്ണുകളോടെ എന്നെ നോക്കിയിരുന്നു.

“അതേ എനിക്ക് അവരോടു നല്ല ദേഷ്യം ഉണ്ട്. എനിക്കിട്ടു പണിഞ്ഞതിനു അവര്‍ക്ക് നല്ലൊരു പണി തിരിച്ചു

💬 Comments

View all comments