0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Author : AniKuttan Read All Parts 475

ഇറങ്ങാന്‍ തുടങ്ങി. അപ്പോഴാണ്‌ ഞാന്‍ അക്കാര്യം ഓര്‍ത്തത്‌. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ശത്രുക്കള്‍ ഏങ്ങാനും. അവരെ ഒറ്റയ്ക്ക് വിടണ്ടാ.

“ലക്ഷ്മി ഒറ്റയ്ക്ക് പോകണ്ടാ. അനി കൂടെ വരും.” ബാബ പറഞ്ഞു.

ഇങ്ങേര്‍ക്ക് മനസ്സു വായിക്കാന്‍ നല്ല കഴിവാണല്ലോ. ഞാന്‍ ഓര്‍ത്തു.

ഞാന്‍ അവര്‍ക്കൊപ്പം പുറത്തേക്കിറങ്ങി. ശില്‍പ ഓടി ഞങ്ങള്‍ക്കൊപ്പം വന്നു. എന്‍റെ കാതില്‍ പതിയെ പറഞ്ഞു.

“കൊരങ്ങാ പോണതൊക്കെ കൊള്ളാം. ഓര്‍മ്മകള്‍ വീണ്ടെടുക്കാതെ കുന്തോം പ്രവര്‍ത്തിപ്പിച്ചിട്ടു വന്നാല്‍ എന്‍റെ വിധം മാറും. ങാ...”

“നിന്നെ ഞാനിന്നു...” ഞാന്‍ അവളെ പിടിക്കാന്‍ ആഞ്ഞപ്പോഴേക്കും അവള്‍ ആ മുറ്റത്തു ഓടി. എന്നില്‍ നിന്നും കുറച്ചു ദൂരം മാറി നിന്നിട്ട് എന്നെ നോക്കി വിളിച്ചു പറഞ്ഞു.

“ചുണയുണ്ടെങ്കില്‍ എന്നെ പിടി. കൊരങ്ങന്‍ ഏന്തി വലിഞ്ഞു ഇങ്ങെത്തുംപോഴേക്കും ഞാന്‍ നൂറു വാര കടന്നിരിക്കും.” എന്നിട്ട് അവള്‍ പൊട്ടിച്ചിരിച്ചു.

അവളുടെ മുഖത്ത് പൂര്‍ണ ചന്ദ്രന്‍റെ പ്രഭ വീഴുന്നുണ്ടായിരുന്നു. എന്ത് ഭംഗി ആ ചിരി കാണാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

പെട്ടെന്ന് ആ കവിതാ ശകലം എന്‍റെ മനസ്സില്‍ ഓടി വന്നു.

“ഹസ്സാരോം താരെയാം ചമക്നെ ലഗീ.

സൈകടോം പുരുഷു ഖടെ ഹോ ഗയെ

ചാന്ദ്നീ കോ ദേഖ്തെ ദേഖ്തെ

ബുധ് ഹസനെ ലഗാ”

(ആയിരം താരകങ്ങള്‍ തിളങ്ങാന്‍ തുടങ്ങി

നൂറു കണക്കിനാളുകള്‍ നിരന്നു നിന്നു

പൌര്‍ണമിയെ നോക്കി നോക്കി

ബുധന്‍ ചിരിക്കാന്‍  തുടങ്ങി)”

“ശില്പേ. ഞാന്‍ പോയിട്ട് വന്നിട്ട് നിന്നെ തോല്‍പ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാം. ഇപ്പൊ എനിക്ക് കുറച്ചു നക്ഷത്രം എണ്ണാനുണ്ട്.”

“ങേ?” ശില്‍പ വായും പൊളിച്ചു നിന്നു. ഞാന്‍ ലക്ഷ്മിക്കൊപ്പം

💬 Comments

View all comments