0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Author : AniKuttan Read All Parts 479

acp യെ പൊരിച്ചെടുക്കാനായി ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. ആ മുറിയില്‍ മറഞ്ഞിരിക്കുംപോഴാണ് ആ വാഹനം എന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഒരു പഴയ കാര്‍ ബംഗ്ലാവിന്‍റെ മതിലിനരികില്‍ പാര്‍ക്ക് ചെയ്യുന്നു. അതില്‍ നിന്നും ഒരാള്‍ പതുക്കെ പുറത്തിറങ്ങി ചുറ്റും നോക്കിയിട്ട് മതില്‍ ചാടി കടന്നു. കാറിനുള്ളില്‍ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. ഞാന്‍ അപകടം മണത്തു. ഡയമണ്ടുകള്‍ ഇവിടെ ഉണ്ടെന്നു ശത്രുക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഏതു നിമിഷവും ഒരു ആക്രമണം ഉണ്ടായേക്കാം. പക്ഷെ എന്നെ കുഴക്കിയത് അതല്ല, ഞങ്ങള്‍ ഡയമണ്ട് എടുത്ത കാര്യം അവര്‍ എങ്ങനെ അറിഞ്ഞു? എടുത്ത സമയത്ത് ആരും ഞങ്ങളെ ഫോളോ ചെയ്തിരുന്നില്ല എന്ന് ഞാന്‍ ഉറപ്പു വരുത്തിയതാണ്. പിന്നെ ബാബയുടെ അടുത്ത് വച്ചാണ് മറ്റുള്ളവര്‍ അത് കാണുന്നത് തന്നെ. അവരാരും അങ്ങനെ ശത്രുക്കളുടെ അടുത്ത്? എന്‍റെ മനസ്സിലൂടെ അവരുടെയൊക്കെ മുഖം മിന്നി മറഞ്ഞു. ബാബയുടെ മുഖം എന്നില്‍ സംശയം ഉളവാക്കിയെങ്കിലും ആ സാധ്യത തള്ളിക്കളഞ്ഞു. പിന്നെ ഡയമണ്ടിനെ പറ്റി അറിവുള്ളത് ആര്‍ക്കു?

ഈശ്വരാ? സൊണാലി മേഡം. ആ ഡയമണ്ടുകളെ അവര്‍ വല്ലാത്ത ഭാവത്തോടെ നോക്കുന്നത് ഞാന്‍ കണ്ടതാണ്. അപ്പോള്‍ ?

എന്‍റെ മനസ്സിലൂടെ പല സംശയങ്ങളും കടന്നു പോയി. മേഡത്തെ ബാബയുടെ അടുക്കല്‍ വച്ച് കണ്ടത് മുതല്‍ ഉള്ള കാര്യങ്ങള്‍ എന്‍റെ മനസ്സിലൂടെ ഓടിക്കളിച്ചു. അവര്‍ ആണ് എന്‍റെ അപകടവും മുംബൈ ജീവിതവും പറഞ്ഞത്. അവര്‍ ആണ് അച്ഛനെയും അമ്മയെയും എനിക്ക് പരിചയപ്പെടുത്തിയത്. ഹീരയെയും ബാക്കിയുള്ളവരേയും എന്നിലേക്ക്‌ ചേര്‍ത്ത കണ്ണിയും അവര്‍ ആണ്. ഈശ്വരാ. എല്ലാം ഒരു കള്ള കഥ ആയിരുന്നോ. എന്‍റെ ഓര്‍മ്മകളെ അവര്‍ സമര്‍ഥമായി വളച്ചോടിക്കുകയായിരുന്നോ?

💬 Comments

View all comments