Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]
“നമുക്ക് അങ്ങോട്ട് പോകാം. നമ്മള്‍ തേടി വന്നത് ഒരു പക്ഷെ അതില്‍ നിന്നും ലഭിക്കും. “
അവര്‍ ഒരല്പം സംശയത്തോടെ എന്നെ നോക്കി.
“മേനോന്‍ അങ്കിള്‍ അന്ന് ഇവിടെ വന്നത് അപ്രതീക്ഷിതം ആയിട്ടല്ലേ. അപ്പോള്‍ മിക്കവാറും താക്കോല്‍ ഒന്നും കരുതി കാണില്ല. അത് കൊണ്ട് തന്നെ അദ്ദേഹം അത് ക്ലിനിക്കിനു ഉള്ളില്‍ ഒളിപ്പിക്കാന്‍ യാതൊരു സാധ്യതയും ഞാന്‍ കാണുന്നില്ല. മാത്രവും അല്ല എന്നോട് മേഡത്തിന്‍റെ കാര്‍ എന്ന് അന്ന് സൂചിപ്പിച്ചതും ആണ്. “
അവര്‍ എന്നെയും കൂട്ടി പിറകു വശത്തേക്ക് നടന്നു. അവിടെ കാര്‍ പോര്‍ച്ചില്‍ പ്രൌഢ ഗംഭീരതയോടെ അങ്ങനെ കിടക്കുന്നു MHB 136 രജിസ്ട്രേഷന്‍ ആകാശ നീല ഇംപാല കാര്‍. അപ്പോള്‍ മേനോന്‍ അങ്കിള്‍ അന്ന് പറഞ്ഞത് കാറിന്‍റെ നമ്പര്‍ ആണ്. ഞാന്‍ ആ വാക്കുകള്‍ മനസ്സില്‍ ഓര്‍ത്തു.
ലക്ഷ്മി കാറിന്‍റെ കീ തപ്പിപ്പിടിച്ചു. കാര്‍ തുറക്കാനൊരുങ്ങി.
“ലക്ഷ്മി.. അത് തുറക്കണ്ട. “
“ങേ? വേണ്ടേ? അപ്പൊ പിന്നെ? “
“ലക്ഷ്മീ.... നമ്മള്‍ തേടി വന്നത് എന്തായാലും കാറിന്‍റെ ഉള്ളില്‍ കാണില്ല. അന്ന് മേനോന്‍ അങ്കിള്‍ കാറിന്‍റെ കീയും കൊണ്ട് വന്നു കാണില്ല. അദ്ദേഹം ഈ കാറില്‍ എളുപ്പത്തില്‍ ഒളിപ്പിക്കാന്‍ പറ്റുന്ന എവിടെയെങ്കിലും ആകും വച്ചിട്ടുള്ളത്. “
ലക്ഷ്മി സംശയത്തോടെ എന്നെ നോക്കി.
“പുറത്തു നിന്നും ഒളിപ്പിച്ചു വയ്കാന്‍ പറ്റുന്ന ഏതെങ്കിലും ഭാഗത്ത് ആയിരിക്കും അദ്ദേഹം അത് വച്ചിട്ടുണ്ടാകുക. നമുക്ക് നോക്കാം. “
പക്ഷെ എന്‍റെ നിഗമനങ്ങള്‍ തെറ്റായിരുന്നു. കാറിന്‍റെ പുറമേ നിന്നും ഞങ്ങള്‍ക്ക് ആ ഡയമണ്ട്സ് കിട്ടിയില്ല.
“അനീ. നമുക്ക് കാറിനുള്ളിലും ക്ലിനിക്കിലും നോക്കാം.
💬 Comments
View all comments