Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]
ശത്രുക്കളുടെ കയ്യില്‍ എത്തിപ്പെടരുത് എന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവും അല്ലേ?”
“ഹും..”
“അപ്പോള്‍ സ്വാഭാവികമായും അദ്ദേഹം ഈ കാറിലായിരിക്കും അത് ഒളിപ്പിച്ചത്. പക്ഷെ ശത്രുക്കളുടെയോ മറ്റാരുടെയോ കണ്ണില്‍ പെടാത്ത തരത്തില്‍. ഒരു പക്ഷെ നിങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന തരത്തില്‍ ആയിരിക്കും അദ്ദേഹം അത് ഒളിപ്പിച്ചത്.”
“എങ്ങനെ?”
“ലക്ഷ്മീ... ഈ ക്ലിനിക്കും പരിസരവും വൃത്തിയാക്കുന്നത് ആരാണ്?”
“അതിനു ഞങ്ങളുടെ ഏതെങ്കിലും സര്‍വെന്റ് ആഴ്ചയില്‍ വരും. പുറമേ വൃത്തിയാക്കും. ക്ലിനിക്കിനു അകം വൃത്തിയാക്കാന്‍ ആണെങ്കില്‍ ഞാന്‍ ആരെയെങ്കിലും കൂട്ടി വരും. അച്ഛന്‍റെ ഓര്‍മ്മകള്‍ അല്ലേ. വേറെ ആരും നശിപ്പിക്കാന്‍ പാടില്ലല്ലോ.”
“അതെ, അത് തന്നെയാണ്. ഈ കാര്യങ്ങള്‍ ഒക്കെ മേനോന്‍ അങ്കിളിനും അറിയാം.അല്ലേ?”
“അതെ.”
“ഈ കാര്‍ ആരെങ്കിലും ഉപയോഗിക്കാറുണ്ടോ?”
“ഇല്ല. വല്ലപ്പോഴും ഞാന്‍ വന്നു കുറച്ചു നേരം സ്റ്റാര്‍ട്ട് ചെയ്തിടും. അത്ര തന്നെ. ഓടിക്കാറൊന്നും ഇല്ല.”
“ങ്ങും. അന്ന് മേനോന്‍ അങ്കിളിനു ആക്സിടെന്റ്റ് ആയതിനു ശേഷം ലക്ഷ്മി ഈ കാര്‍ സ്റ്റാര്‍ട്ട് ചെയ്തിരുന്നോ?”
“ഇല്ല. ഇങ്ങോട്ട് വരാന്‍ തന്നെ പറ്റിയില്ല. അന്നത്തെ ടെന്‍ഷന്‍. പേടി. പിന്നെ മൊത്തത്തില്‍ ഞാന്‍ മൂഡ് ഓഫ് ആയി.”
“ങ്ങും. അപ്പോള്‍ കഴിഞ്ഞ കുറെ നാളുകള്‍ ആയി ഈ കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട്. മേനോന്‍ അങ്കിള്‍ ആ ഡയമണ്ട്സ് ഒളിപ്പിക്കുംപോള്‍ ചിന്തിച്ചിരുന്നതും അതായിരിക്കും. ഈ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് എന്തായാലും ലക്ഷ്മി ആയിരിക്കുമല്ലോ. അപ്പോള്‍ അത് നിങ്ങളുടെ കയ്യില്‍ തന്നെ കിട്ടത്തക്ക രീതിയില്‍ ആയിരിക്കും അദ്ദേഹം ഒളിപ്പിച്ചത്.”
“ങേ? അനിയല്ലേ പറഞ്ഞത് മേനോന്‍ അങ്കിള്‍ അത് കാറിനു പുറത്താണ് ഒളിപ്പിച്ചതെന്നു.?”
“അതെ. അതങ്ങനെ തന്നെയാണ്. നിങ്ങള്‍
💬 Comments
View all comments