Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17 [അനികുട്ടന്‍]
ശക്തിയോ ആ മനുഷ്യന്‍ കിറുങ്ങി വീണു.
പിന്നെ എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ ആയിരുന്നു. രണ്ടു പെണ്ണുങ്ങളും കൂടി അയാളെ ഒരു കസേരയില്‍ വരിഞ്ഞു കെട്ടി.
ഞാന്‍ അയാളെ നോക്കി. എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല. എന്‍റെ നോട്ടം കണ്ടിട്ടാകണം ലക്ഷ്മിയും മേഡവും പറഞ്ഞത് “ഞങ്ങള്‍ക്കും ഇയാളെ അറിയില്ല.”
കുറച്ചു നേരം ഞങ്ങള്‍ നോക്കിയിരുന്നു, അയാളുടെ ബോധം തെളിയുന്നതും കാത്തു. ഇതിനിടയില്‍ അയാളുടെ കൂട്ടാളികള്‍ ഉണ്ടെങ്കില്‍ പുറത്തു വരുമല്ലോ. എന്നാല്‍ ക്രമേണ അയാള്‍ ഒറ്റയ്ക്ക് ആണ് വന്നതെന്ന് ഞങ്ങള്‍ക്ക് തോന്നി.
എങ്കിലും ഞാന്‍ സൊണാലി മേഡത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. അവര്‍ എന്താണ് പ്ലാന്‍ ചെയ്യുന്നത് എന്ന് അറിയണമല്ലോ.
ഇതിനിടയില്‍ ഞാന്‍ ലക്ഷ്മിയോട് ചോദിച്ചു. “ആ acp ഇപ്പോഴെങ്ങാനും ഉണരുമോ?”
“ഏയ്. ഇല്ല. അതല്പം ഡോസ് കൂടിയ മരുന്നാ. ഇന്ന് ഇനി എണീക്കണമെങ്കില്‍ വേറെ മരുന്ന് കുത്തി വയ്ക്കണം.”
“ഹം.. ഇയാളോ?”
ലക്ഷ്മി ചെന്ന് അയാളുടെ പള്‍സ് നോക്കി. പിന്നെ ആ കണ്ണുകള്‍ വലിച്ചു തുറന്നു നോക്കിയിട്ട് പറഞ്ഞു.
“ഏയ്.. ഇയാള്‍ പെട്ടെന്ന് എണീക്കും. മര്‍മ്മത്തു ചവിട്ടു കൊണ്ടപ്പോള്‍ പോയ ബോധമല്ലേ. പെട്ടെന്നിങ്ങ് വരും.”
ലക്ഷ്മി പറഞ്ഞു തിരിഞ്ഞതും അയാള്‍ ചെറുതായി ഒന്ന് ഞരങ്ങി. ഞാന്‍ മേഡത്തെ നോക്കി. പക്ഷെ അവര്‍ എന്തോ ആലോചിച്ചു കൊണ്ട് നില്‍ക്കുകയാണ്.
അയാള്‍ കണ്ണുകള്‍ തുറന്നു മിഴിച്ചു നോക്കി. പിന്നെ കെട്ടുകളില്‍ നിന്നും കുതറാന്‍ ഒരു ശ്രമം നടത്തി. എന്ത് കൊണ്ടോ അയാള്‍ കൂടുതല്‍ ഒന്നിനും ശ്രമിക്കാതെ എന്നെ നോക്കി വിളിച്ചു.
“മോനെ അനീ...”
ഞങ്ങള്‍ മൂന്നു പേരും ഒരേ സമയം ഞെട്ടി.
“നിങ്ങള്‍
💬 Comments
View all comments