0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 11

Author : AniKuttan Read All Parts 225

ആ മനുഷ്യന്‍. ഓട്ടോ മുന്നോട്ടെടുത്തു. ഞാന്‍ വീണ്ടും അയാളെ നോക്കി. പക്ഷേ പൊടുന്നനെ എന്‍റെ ദൃഷ്ടി മറ്റൊരു കാക്കി ധാരിയില്‍ ഉടക്കി. ഫോണില്‍ സംസാരിച്ചു കൊണ്ട് അല്‍പം മാറി നിന്നു ഞങ്ങളെ നോക്കുന്ന acp മേഡം. ഇനി എന്‍റെ തോന്നലാണോ? അപ്പോഴേക്കും ഓട്ടോ കുറച്ചു ദൂരം നീങ്ങി. ഏതൊക്കെയോ റോഡു വഴി ഞങ്ങള്‍ നഗരത്തിനു പുറത്തു കടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഹീര പറഞ്ഞു. നമുക്ക് ഇവിടെ ഇറങ്ങാം.

ഞങ്ങള്‍ ഇറങ്ങി നടന്നു. അവള്‍ക്കെന്തോ പറയണം എന്നുണ്ട്. “ഹീര...എന്താ നിനക്ക് അച്ഛനുമായുള്ള പ്രശ്നം? എന്തിനാ നീ അങ്ങനെയൊക്കെ പറഞ്ഞെ? “ ഞങ്ങളുടെ അരികിലൊന്നും ആരും ഇല്ല എന്നുറപ്പാക്കി അവള്‍ പറഞ്ഞു തുടങ്ങി. “എനിക്ക് അയാളോട് പുച്ഛമാ......പോലീസിലാണത്രേ....സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ പറ്റാത്ത പോലീസ്. എന്‍റെ അമ്മയെ ആ നീചന്‍മാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നശിപ്പിച്ചപ്പോള്‍ അയാള്‍ ഒന്നും ചെയ്യാതെ നോക്കി നിന്നു. നിനക്കറിയോ അന്നത്തെ ആ സംഭവത്തിനു ശേഷം അമ്മ വീടിനു പുറത്തിറങ്ങിയിട്ടില്ല. “ അവള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്വാസം വിടാതെ ഞാന്‍ കേട്ടിരുന്നു. എന്തോ എനിക്ക് അവളുടെ അമ്മയെ കാണണം എന്ന് തോന്നി. പക്ഷെ അവള്‍ തടഞ്ഞു. “വേണ്ടാ.....അമ്മയ്ക്ക് അത് ഇഷ്ടപെടില്ല. ആണുങ്ങളെ അമ്മയ്ക്ക് വെറുപ്പാണ്. അച്ഛനെ തന്നെ അമ്മ നോക്കാറില്ല. “ ഞാന്‍ പിന്‍മാറാന്‍ ഒരുക്കം അല്ലായിരുന്നു. ഏതോ ഒരു ശക്തി അമ്മയെ കാണണം എന്ന് എന്നെ പ്രേരിപ്പിക്കുന്നത് പോലെ. ഞാന്‍ ഹീരയെ ഫോഴ്സ് ചെയ്തു. പക്ഷെ അവള്‍ സമ്മതിച്ചില്ല. പെട്ടെന്ന് അവളുടെ ഫോണ്‍ ചിലച്ചു. “ശ്...അമ്മ.... “ അവള്‍ എന്തൊക്കെയോ സംസാരിച്ചു. “വാ...നമുക്ക് അമ്മയെ കാണാന്‍ പോകാം. “ എന്‍റെ

💬 Comments

View all comments