Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 11
കയ്യും പിടിച്ചു അവള്‍ നടന്നു. “ഡീ ഹീര...നില്ക്. എന്താ കാര്യം? “ അതെ അമ്മ പറഞ്ഞു നിന്നെ വിളിച്ചോണ്ട് ചെല്ലാന്‍. “അതിനു അമ്മയ്ക്ക് എന്നെ അറിയാമോ? “ “അറിയാം. ഞാന്‍ പറഞ്ഞിട്ടുണ്ട്. “ “പക്ഷെ ഇപ്പോള്‍ തന്നെ വിളിച്ചോണ്ട് ചെല്ലാന്‍ പറഞ്ഞത്? നീ ഇന്നത്തെ കാര്യം വല്ലോം പറഞ്ഞോ? “ “ഇല്ല. പക്ഷെ അമ്മയ്ക്ക് എല്ലാം മനസ്സിലാകും. അതിനുള്ള കഴിവ് ദൈവം അമ്മയ്ക്ക് കൊടുത്തിട്ടുണ്ട്. “
ഹീരയുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ രാത്രി ആയിരുന്നു. ഭാഗ്യത്തിന് ശിവപാല്‍ ആ വഴി വന്നില്ല. അവിടെ നടന്ന കാര്യങ്ങള്‍, ഹീരയുടെ അമ്മ എല്ലാം ഒരു മായാജാല കഥ പോലെ തോന്നുന്നു. ഞാന്‍ ആരാണ്? എന്താണ് എന്‍റെ മുംബൈ സന്ദര്‍ശനത്തിന്‍റെ രഹസ്യം? എന്തെങ്കിലും നിയോഗമാണോ? ഈ സംശയങ്ങള്‍ എന്നില്‍ നിറഞ്ഞത് ഹീരയുടെ അമ്മയെ കണ്ടിറങ്ങിയ ശേഷം ആയിരുന്നു. ശരിക്കും അവര്‍ പറഞ്ഞത് ഒന്നും മനസ്സിലായില്ല. ഞാന്‍ അതൊക്കെ ചിന്തിച്ചു ഇരുട്ടത്ത് നടന്നു. നടന്നു വഴി തെറ്റിയതറിഞ്ഞില്ല. പെട്ടെന്ന്. തലയില്‍ ശക്തമായ ഒരടി കിട്ടി. തണുപ്പ് തലയില്‍ നിന്നും താഴേക്ക് അരിച്ചിറങ്ങുന്നത് ഞാന്‍ അറിഞ്ഞപ്പോഴേക്കും അടുത്ത അടി എന്‍റെ നട്ടെല്ലില്‍ കിട്ടി. ഒരു വെള്ളിടി വെട്ടിയത് മാത്രം ഓര്‍മയുണ്ട്. ഒരു പഞ്ഞിക്കെട്ടു പോലെ ഞാന്‍ പറന്നു. എന്‍റെ കണ്ണുകള്‍ അടഞ്ഞു.
💬 Comments
View all comments