Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12
കമ്പനിയുടെ പേര്. നീ അവിടെ ജോലി ചെയ്തിരുന്നതാണെന്നും പെട്ടെന്ന് ഒരു ദിവസം കാണാതായി എന്നും അവര്‍ പറഞ്ഞു. നീ ഇവിടെ ഉണ്ടെന്നു കേട്ടപ്പോള്‍ അവര്‍ പെട്ടെന്ന് വരാം എന്ന് പറഞ്ഞു. അര മണിക്കൂറിനുള്ളില്‍ ഇങ്ങെത്തും. “
“ആരാണ് അവര്‍? “
“ഹോ.. ഞാന്‍ വിട്ടു പോയി. നിന്‍റെ MD സോണിയ അഗര്‍വാള്‍. “
“സോണിയ അഗര്‍വാള്‍...ഞാന്‍ ഓര്‍ത്തു നോക്കി. ഇല്ല അങ്ങനെ ഒരു പേര് എന്‍റെ മനസ്സില്‍ ഇല്ല. “
“എന്തായാലും അര മണിക്കൂര്‍ കൂടി അല്ലേ ഉള്ളു. അവര്‍ വരട്ടെ. “
ആ അര മണിക്കൂര്‍ കഴിച്ചു കൂട്ടാന്‍ പെട്ട പാട്. മണിക്കൂറുകള്‍ ഏറെ കഴിഞ്ഞെന്നു എനിക്ക് തോന്നി.
വാതിലിനരുകില്‍ എന്തോ ശബ്ദം കേട്ടാണ് ഞാന്‍ നോക്കിയത്. അകലെ നിന്നും കടന്നു വരുന്ന വെള്ള ഷര്‍ട്ടും കറുത്ത പാവാടയും അണിഞ്ഞ ആ യുവതിയെ കണ്ടു ഞാന്‍ ഞെട്ടി.
ഇന്നലെ കണ്ട പാല്‍ ഒലിപ്പിച്ചു നില്‍ക്കുന്ന അതെ മുഖം!!!
💬 Comments
View all comments