Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12
താടി തടവി മുകളിലേക്ക് ഉയര്‍ന്നു. ആരുടെയോ കൈകള്‍ പിടിച്ചു നോക്കി. ആ പെണ്‍കുട്ടിയോട് എന്തൊക്കെയോ പറഞ്ഞു. കരഞ്ഞു കൊണ്ട് അവള്‍ എല്ലാം കേട്ടു.
എപ്പോഴൊക്കെയോ ആരൊക്കെയോ വന്നു. എന്തൊക്കെയോ ചെയ്യുന്നുണ്ട്. എന്നാല്‍ ആ താടിക്കാരന് അപ്പൂപ്പനെയും ആ പെണ്‍കുട്ടിയെയും മാത്രം മിക്കവാറും കാണും.
ഇതിനിടയില്‍ ഞാന്‍ മനസ്സിലാക്കി. എനിക്ക് ഒരു ശരീരം ഉണ്ടെന്നും അത് എനിക്കറിയാന്‍ പറ്റാത്ത വിധം തളര്‍ന്നു കിടക്കുകയാണെന്നും....
.............................................................................................................................
എന്‍റെ നെറ്റിയില്‍ ചൂടുള്ള എന്തോ വീഴുന്ന പോലെ. തലയ്ക്കുള്ളില്‍ ഒരു പെരുപ്പ്. എവിടെയൊക്കെയോ തണുപ്പ് മാറി ചൂടുള്ള എന്തോ ഒലിച്ചു കയറുന്ന പോലെ. ഞാന്‍ മേലേക്ക് നോക്കി. ഒന്നും ഇല്ല. പക്ഷെ ഞാന്‍ ഇരിക്കുകയാണ്. അല്ല ആരോ എന്നെ താങ്ങി ഇരുത്തിയിരിക്കുകയാണ്. ആ സുഗന്ധം. അതെവിടുന്നാണ്? എന്‍റെ ചെവിയില്‍ ചൂട് കാറ്റ് പതിക്കുന്നുണ്ടോ?
കണ്ണുകള്‍ മങ്ങുന്നു...ചെവികളില്‍ കാറ്റ് ശക്തിയായി വീശുന്നു. ഒരു ട്രെയിന്‍റെ ഒച്ച എവിടെയോകമ്പികുട്ടന്‍.നെറ്റ് കേള്‍ക്കുന്നു. അല്ല ഞാന്‍ ട്രെയിനില്‍ ആണ്. ആരുടെയോ മടിയില്‍ ഞാനിരിക്കുകയാണ്. അമ്മയുടെ മടിയില്‍ ആണോ? ഞങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?
ആരോ എന്നെ ഇറുകി പുണരുന്നുണ്ടോ? അമ്മയല്ല. അമ്മയുടെ മുഖം പോലും എനിക്കോര്‍മ്മ വരുന്നില്ല. ആരാണ് എന്നെ ഇങ്ങനെ ചേര്‍ത്തു പിടിച്ചിരിക്കുന്നത്.
ആരുടെയോ ഹൃദയ താളം എനിക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ടല്ലോ? എന്താണ് ട്രെയിന്‍റെ ശബ്ദം കേള്‍ക്കാത്തത്.? ശില്‍പ അവള്‍ എവിടെ പോയി?
“ശി......ല്‍......ശില്‍.....പ...........”
പെട്ടെന്നൊരു തേങ്ങല്‍.
എന്നെ ആരാണ് പിടി വിട്ടു താഴേക്കിട്ടത്? ഞാന്‍ ആഴത്തിലേക്ക് വീഴുകയാണോ? അങ്ങകലെ ഒരു മുഖം.....ആ പെണ്‍കുട്ടിയുടെ. അവള്‍ അകന്നന്നകന്നു പോകുന്നതായി എനിക്ക് തോന്നി.
“ശില്‍പ..........”
കണ്ണുകളില്‍ ഇരുട്ട് കയറിയോ?
.....................................................................................................................
💬 Comments
View all comments