0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12

Author : AniKuttan Read All Parts 270

നിന്നും ഉയരുന്ന മാദക ഗന്ധം എന്‍റെ മൂക്കില്‍ തുളഞ്ഞു കയറുന്നതെന്തേ?

പതിയെ ആ സ്വര്‍ണ പലകയും അതിലെ അക്ഷരങ്ങളും മാഞ്ഞു പോയി. കാക്കി നിറം മാത്രം....പക്ഷെ ആ തുടിക്കുന്ന ഹൃദയത്തിന്‍റെ ചൂട് എന്‍റെ മൂക്കില്‍ തട്ടുന്നുണ്ട്. ആ ഗന്ധവും.

“ശില്പാ.......ശില്പാ.....എന്‍റെ ശില്പാ.....”

“ബാബാ......ബാബാ...... “ ആരോ വിളിക്കുകയാണ്.

എനിക്ക് മുഖം ഉയര്‍ത്തി നോക്കണം എന്നുണ്ട്. കഴിയുന്നില്ല. ഞാന്‍ ഒരു അപ്പൂപ്പന്‍ താടി അല്ലേ. എന്‍റെ കരങ്ങള്‍ തളര്‍ന്നു പോയിരിക്കുന്നു. അതെ ഒരായിരം കരങ്ങളും ഇനി ഒന്ന് ചലിക്കാന്‍ പോലും ആകാത്ത വിധം തളര്‍ന്നു കഴിഞ്ഞിരുന്നു.

ആരോ എന്നെ ആ ചുടു മാറില്‍നിന്നും പിടിച്ചു താഴേക്കെറിഞ്ഞത് പോലെ തോന്നി. ആ മാറു വിട്ടു ഞാന്‍ തറയിലേക്കു വീണു.

കണ്ണുകള്‍ തുറക്കുമ്പോള്‍ ആ വെള്ള താടിക്കാരന്‍, അപ്പൂപ്പന്‍താടി പോലെയുള്ള താടി അനക്കി കൊണ്ട് ചോദിച്ചു

“അനിക്കുട്ടാ....അനിക്കുട്ടാ.....അനികുട്ടന് ഞാന്‍ ചോദിക്കുന്നത് കേള്‍ക്കാന്‍ പറ്റുന്നുണ്ടോ? “

“ഹ്മം...... “

“അല്ഹം ദു ലില്ലാ........ നീ കാത്തു. അനികുട്ടന് എവിടെയാണെന്നറിയാമോ? “

“ആരാണ് അനിക്കുട്ടന്‍? “ ഞാന്‍ പകച്ചു അയാളെ നോക്കി.

“നിന്‍റെ പേരാണ് അനികുട്ടന്‍. “

“അനികുട്ടന്‍....ഇല്ല. എന്‍റെ പേര് അതല്ല...... “

“പിന്നെ എന്താണ് മോന്‍റെ പേര്? “

“എന്‍റെ പേര്.....എന്‍റെ പേര്....... “ ഞാന്‍ ഓര്‍ത്തെടുക്കാന്‍ നോക്കി. ഇല്ല. എനിക്കറിയില്ല. എന്‍റെ ഓര്‍മ്മകള്‍ എന്നില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു.

“എനിക്കു ഓര്‍ക്കാന്‍ പറ്റുന്നില്ല “

“ഹം.. അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഇനി മുതല്‍ നിന്‍റെ പേര് അനിക്കുട്ടന്‍ എന്നാണു. അല്ല നേരത്തെയും നിന്‍റെ പേര് അനിക്കുട്ടന്‍ എന്ന് തന്നെ ആയിരുന്നു. ഒരു അപകടത്തില്‍ നിന്‍റെ ഓര്‍മ്മകള്‍ നശിച്ചതാണ്. സാരമില്ല. നമുക്ക് ശരിയാക്കാം. “

“മോളെ.....ഒന്നിങ്ങു വന്നെ.... “

കാക്കി കളര്‍ ഫുള്‍ കൈ ചുരിദാറണിഞ്ഞ ആ സുന്ദരി എന്‍റെ മുന്‍പിലേക്ക് വന്നു. അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. ആ മുഖം കാണാന്‍ എന്ത് ചേലാണ്. പെട്ടെന്ന് അവളുടെ തലയില്‍ നിന്നും ഷാള്‍ ഊര്‍ന്നു വീണു.

ഈ മുഖം ?..എവിടെയോ ?... അല്ല. കുറച്ചു നാളായി ഞാന്‍ കാണുന്ന മുഖം ആണിതു.

“ഇവളെ അറിയുമോ? “

“...................ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍...എനിക്ക്.......എവിടെയോ കണ്ടിട്ടുണ്ട്....അല്ല...ഞാന്‍ കുറെ നേരമായി കണ്ടു കൊണ്ടിരിക്കുകയല്ലേ....എന്നെ ഓമനിക്കുകയും ഭക്ഷണം തരികയും ചെയ്യുന്ന ഇവള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.. പക്ഷെ... ആരാണ്? “

“................ങ്ങീ........ “ അവള്‍ പൊട്ടിക്കരഞ്ഞു.

ബാബ പെട്ടെന്ന് അവളെ വിളിച്ചു മാറ്റി നിര്‍ത്തി എന്തൊക്കെയോ പറഞ്ഞു. അവള്‍ കണ്ണുകള്‍ തുടച്ച ശേഷം പുറത്തേക്കു പോയി.

💬 Comments

View all comments