0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12

Author : AniKuttan Read All Parts 274

പേര് വായിക്കാന്‍ പറ്റുന്നുണ്ടോ നിനക്ക്. അത് ശില്‍പ ആണോ എന്ന് നോക്കിയേ... “

ഞാന്‍ വീണ്ടും ഓര്‍മകളിലേക്ക് ഊളിയിട്ടു. ഇല്ലാ ഇപ്പോഴും അത് പുക മറയ്ക്കുള്ളില്‍ തന്നെ. പതുക്കെ ആ പുകയുടെ കട്ടി കുറഞ്ഞു. കാക്കി നിറത്തിലുള്ള ഒരു മതില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതിലെ സ്വര്‍ണ നിറത്തിലുള്ള നെയിം ബോര്‍ഡില്‍ രണ്ട് അക്ഷരങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. K.K

ബാബ എല്ലാം കേട്ട് ആലോചിച്ചിരുന്നു..

“ഹ്മം.. തല്‍കാലം ഇത് ആരോടും പറയണ്ട. നീ ഉറങ്ങിക്കോ... “

കുറെ കഴിഞ്ഞപ്പോള്‍ ആണ് അവള്‍ വന്നത്.. എന്‍റെ മുഖത്തേക്ക് അവള്‍ പ്രതീക്ഷയോടെ നോക്കി. ആ കണ്ണുകളിലേക്കു നോക്കി ആരാണ് നീ എന്ന് ചോദിക്കാന്‍ എനിക്ക് തോന്നിയില്ല.

“ശില്പേ.... “ ഞാന്‍ വിളിച്ചു.

ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ എന്‍റെ നെഞ്ചിലേക്ക് വീണു.

കുറെ നേരം എന്‍റെ നെഞ്ചില്‍ കിടന്നു അവള്‍ കരഞ്ഞു. അവളെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കണമെന്നുണ്ട് എനിക്ക്. പക്ഷെ. എന്‍റെ കരങ്ങള്‍ അതിപ്പോള്‍ എന്‍റെ സ്വന്തമല്ലല്ലോ....

പതിയെ അവളുടെ കരച്ചില്‍ നേര്‍ത്തു വന്നു. അവള്‍ ഉറങ്ങിയെന്നു തോന്നുന്നു. ആ നെഞ്ചിന്‍റെ മിടിപ്പ് എനിക്ക് കേള്‍ക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുന്നുണ്ട്. അവളുടെ ചുടു നിശ്വാസം എന്‍റെ കാതില്‍ മുഴങ്ങുന്നു. അവളുടെ ചൂട് എന്‍റെ ശരീരം ഏറ്റു വാങ്ങുന്നു. ശരിയാണ്. ഇവള്‍ എന്‍റെ എല്ലാം ആണ്.

ചരിഞ്ഞു കിടന്നതിനാലാകണം അവളുടെ കുറച്ചു ഭാഗമേ എന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചിരുന്നുള്ളൂ.. അതോ എനിക്ക് അത്രയുമേ അറിയാന്‍ പറ്റുന്നുള്ളോ?

അവള്‍ക്കൊപ്പം ആ സുഖ നിര്‍വൃതിയില്‍ ലയിച്ചു ഞാനും ഉറങ്ങിപ്പോയി.

എന്‍റെ നട്ടെല്ലില്‍ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു പോയപ്പോഴാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. അവള്‍ എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്. അവളുടെ ശരീരത്തിന്‍റെ ഭാരം എനിക്കറിയാന്‍ കഴിയുന്നുണ്ട്. അവളുടെ ഓരോ കോശവും എന്‍റെ ശരീരത്തില്‍ അമരുന്നതായി എനിക്ക് തോന്നി.

..................................................................................................................................

കുറച്ചു ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞു പോയി. ഒരു ദിവസം അവള്‍ എന്‍റെ വസ്ത്രങ്ങള്‍ മാറ്റുകയായിരുന്നു. പാവം ഒറ്റയ്ക്ക് എത്ര ബുദ്ധിമുട്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ഞാന്‍ പതിയെ അരക്കെട്ട് ഉയര്‍ത്തി കൊടുത്തു. ആദ്യത്തെ ശ്രമത്തില്‍ നടന്നില്ല. പക്ഷെ കട്ടിലില്‍ കയ്യൂന്നി ശ്രമിച്ചപ്പോള്‍ ചെറുതായി അരക്കെട്ട് ഉയര്‍ത്താന്‍ എനിക്ക് കഴിഞ്ഞു.

എന്‍റെ

💬 Comments

View all comments