0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12

Author : AniKuttan Read All Parts 275

തുണികള്‍ മാറ്റി വേറെ ധരിപ്പിച്ചു കഴിഞ്ഞ ശേഷമാണ് അവള്‍ അദ്ഭുതത്തോടെ എന്നെ നോക്കിയത്. അവളുടെ മുഖത്ത് ഒരായിരം പൂര്‍ണ ചന്ദ്രന്‍ തെളിഞ്ഞത് പോലെ ഒരു തിളക്കം.

“അനീ..........നിനക്ക് .........”

സന്തോഷം കൊണ്ട് അവളുടെ തൊണ്ടയിടറി.. അവള്‍ എഴുന്നേറ്റ് ഓടി.

തിരികെ വന്നത് ബാബക്ക് ഒപ്പം ആയിരുന്നു. അവര്‍ വന്നപ്പോഴേക്കും ഞാന്‍ കട്ടിലില്‍ എഴുന്നേറ്റ് ഇരുന്നിരുന്നു. തലയില്‍ നിന്നും എന്തോ ഒലിച്ചു നട്ടെല്ലില്‍ എത്തിയതും അത് അവിടെ നിന്നും എന്‍റെ കൈ കാലുകളിലേക്ക് അതിവേഗം പടര്‍ന്നു കയറുന്നതും ഞാനറിഞ്ഞു.

ബാബ വന്നു എന്നെ പരിശോധിച്ചു. “യാ അള്ളാ...... നീയെത്ര മഹാന്‍..... അനീ. മോനെ ഇത്ര പെട്ടെന്ന് നിനക്ക് എണീക്കാന്‍ പറ്റുമെന്ന് ഞാന്‍ കരുതിയില്ല.”

പിന്നെ അദ്ദേഹം പറഞ്ഞത് പോലൊക്കെ ഞാന്‍ ചെയ്തു. കാല് മാത്രം എന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ കിടന്നു.

അന്ന് രാത്രി ശില്‍പ എനിക്കൊപ്പം കിടന്നു. ഒരു പക്ഷെ ബാബ പറഞ്ഞിട്ടാകണം. ഒരു ചന്ദന കളര്‍ ചുരിദാര്‍ അണിഞ്ഞു മാലാഖയെ പോലെ അവള്‍ എന്‍റെ നെഞ്ചില്‍ പറ്റിപ്പിടിച്ചു കിടന്നപ്പോള്‍ ഈ കിടപ്പ് ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു.

“ശില്പാ.....ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയുമോ? “

“ങ്ങും..... “

“നിനക്ക് വിഷമം ആകുമോ? “

“ങ്ങും, “

“എടീ നീ എന്തേലും ഒന്ന് പറ. “

“അനി ജസ്റ്റ് ആസ്ക്. “

“ശില്‍പ. ശരിക്കും നമ്മള്‍ എങ്ങനെയാ കണ്ടു മുട്ടിയെ? എനിക്ക് അത് ഓര്‍ത്തെടുക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുന്നില്ല.

അവള്‍ എന്‍റെ നെഞ്ചില്‍ നിന്നും തല ഉയര്‍ത്തി എന്നെ നോക്കി.

“സത്യമായിട്ടും ഒരു ട്രെയിന്‍റെ ഇരമ്പലും ചെവിയിലേക്ക് അടിച്ചു കയറുന്ന കാറ്റും എന്‍റെ ഓര്‍മ്മയില്‍ ഉണ്ട്. നിന്‍റെ മുഖവും. പക്ഷെ നീ ഇങ്ങനെ ആയിരുന്നില്ല. ഒരു മോഡേണ്‍ ലുക്ക് ആണെന്ന് ഒരു തോന്നല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍...ഞാന്‍ വല്ലാത്ത കണ്ഫ്യുഷനില്‍ ആണ്. “

അവള്‍ എന്‍റെ കണ്ണുകളില്‍ തന്നെ നോക്കി.

എന്നിട്ട് പറഞ്ഞു തുടങ്ങി. എന്നെ കണ്ടത് തൊട്ടു പിരിയും വരെ ഉള്ള കാര്യങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഒന്നും വിടാതെ.

“അപ്പോള്‍ ഞാന്‍ കേരളത്തില്‍നിന്നും വന്നതാണ് അല്ലേ. അവിടെ എവിടെയാകും എന്‍റെ വീട്. വീട്ടില്‍

💬 Comments

View all comments