Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13
“അനീ........എന്നോട് ക്ഷമിക്കൂ..... “
“മേഡം.. നിങ്ങള്‍ എഴുന്നേല്‍ക്കൂ.... “
“ഇല്ല,..നീ എന്നോട് ക്ഷമിക്കാതെ ഞാന്‍ എണീക്കില്ല. നിനക്ക് എന്ത് പറ്റി എന്നറിയാതെ സ്വയം ശപിച്ചു ഉരുകി ജീവിക്കുകയായിരുന്നു ഞാന്‍. എന്നോട് ക്ഷമിക്കൂ... “
“മേഡം ഞാന്‍ ക്ഷമിച്ചു. “
അറിയാതെ ഞാന്‍ മേഡത്തെ കെട്ടിപ്പിടിച്ചു പറഞ്ഞു പോയി.
എന്തോ ഒത്തിരി നേരം കൂടി എന്‍റെ നെഞ്ചില്‍ കിടന്നു അവര്‍ കരഞ്ഞു.
പിന്നെ കണ്ണുകള്‍ തുടച്ചു എഴുന്നേറ്റു. അവര്‍ എന്‍റെ കണ്ണുകളില്‍ നോക്കി ഇരുന്നു.
“ മേഡം...പ്ലീസ്...നിങ്ങള്‍ സത്യം പറയണം.. ഞാന്‍ ആരാണ്? നമുക്കിടയില്‍ എന്താണ്? എനിക്കെന്താണ് സംഭവിച്ചത്? നിങ്ങള്‍ എന്തിനാണ് എന്നോട് ഈ ചതി ചെയ്തത്? “
“അല്ല.. ഞാനല്ല.. ഞാനല്ല... ഈശ്വരാ... അവര്‍.. അവരാണ്...... “
“ആര് മേഡം? മേഡത്തിനു എല്ലാം അറിയാം. മേഡം പറയൂ.... എന്‍റെ ഓര്‍മ്മകള്‍ ഇന്ന് എനിക്കൊപ്പം ഇല്ല. ഉറ്റവര്‍ ആരാണ് ശത്രുക്കള്‍ ആരാണ് എന്നെനിക്കറിയില്ല. ഓരോ ദിവസവും ഓരോരുത്തര്‍ എന്‍റെ ജീവിതത്തില്‍ കടന്നു വന്നു എന്നോട് ഓരോ കഥകള്‍ പറയുന്നു. പ്ലീസ്. നിങ്ങളെങ്കിലും സത്യം പറയണം. “
“അനീ.. ഞാന്‍.. ഞാന്‍ എല്ലാം പറയാം. നിന്‍റെ ബയോഡാറ്റ യാദ്രിശ്ചികം ആയി ആണ് ഞാന്‍ കാണുന്നത്. എങ്ങനെ എന്നറിയില്ല ആരോ എന്‍റെ മുന്‍പിലേക്ക് ഇട്ടു തന്ന പോലെ അത് എന്‍റെ കയ്യില്‍ വന്നു ചേരുകയായിരുന്നു. നിന്‍റെ പേരും മറ്റും കണ്ടപ്പോള്‍ അറിയാതെ ഒരിഷ്ടം, ഒരു കൌതുകം എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ നിന്നെ ഫോണില്‍ വിളിച്ചത്. നിന്‍റെ ശബ്ദം എന്നില്‍ എന്തൊക്കെയോ ......ഹാ....പിന്നെ നിന്‍റെ ഫോട്ടോ കണ്ടപ്പോള്‍ പണ്ടെങ്ങോ നഷ്ടപ്പെട്ട എന്‍റെ പ്രണയം പൂവിടുക ആയിരുന്നു. പക്ഷെ താമസം ശരിയാകാത്തതിന്‍റെ പേരില്‍ നീ വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ എന്‍റെ ഹൃദയം പിടഞ്ഞു. അവസാനം എല്ലാം ശരിയാക്കി നിന്നെ ഇവിടെ എത്തിച്ചപ്പോഴോ...ട്രെയിനില്‍ മറ്റോ വച്ചു കണ്ട ഒരു പെണ്ണിന്‍റെ സൌന്ദര്യത്തില്‍ മയങ്ങി നീ സ്വയം നശിക്കുന്ന കാഴ്ച ആയിരുന്നു. അതെന്നെ വല്ലാതെ ഉലച്ചു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് നീ മാറും. എല്ലാം ശരിയാകും.. അപ്പോള്‍ പതുക്കെ നിന്നെ എന്നിലേക്ക് അടുപ്പിക്കാം എന്നാ ഞാന്‍ വിചാരിച്ചത്....
പക്ഷെ
💬 Comments
View all comments