Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13
കുറവാണെങ്കില്‍ പറഞ്ഞാല്‍ മതി. ബാക്കി ഞാന്‍ എത്തിക്കാം. ഇനിയങ്ങോട്ട് എന്ത് ആവശ്യമുണ്ടെങ്കിലും ബാബ എന്നോട് പറയണം. “ മേഡം പറഞ്ഞു നിര്‍ത്തി.
ബാബാ അവരുടെ കയ്യില്‍ നിന്നും ചെക്ക് വാങ്ങി.
“മേഡം കാശിനു വേണ്ടി ആയിരുന്നെങ്കില്‍ അനിയെ ഞാന്‍ ചികില്സിക്കില്ലായിരുന്നല്ലോ. പക്ഷെ ഈ കാശ് ഞാന്‍ വാങ്ങും. ഇനിയും ഇത് പോലെ അനാഥമായി അപകടത്തില്‍ പെട്ട് കിടക്കുന്നവരെ സഹായിക്കാന്‍ ഈ കാശ് എനിക്ക് ഉപകരിക്കും. മേഡം വിഷമിക്കണ്ട. അനിക്ക് ഒരു കുറവും വരാതെ ഞാന്‍ ചികില്സിച്ചോളം. “
“എന്നാല്‍ ശരി.. ബാബാ.. അനീ... ഞാന്‍ ഇറങ്ങട്ടെ. ഓഫീസില്‍ പോകണം. “ മേഡം യാത്ര പറഞ്ഞിറങ്ങി.
പിറകെ ചെന്നു മേഡത്തോട് എന്തോ പറഞ്ഞ ശേഷം ബാബ കതകുകള്‍ അടച്ചു എനിക്കരികില്‍ വന്നു.
“അനീ. എന്തായി? അവര്‍ വല്ലതും പറഞ്ഞോ? “
“ഹ്മം. പറഞ്ഞു....നമ്മള്‍ കരുതിയതിനേക്കാള്‍ കൂടുതല്‍. “
ഞാന്‍ എല്ലാം ബാബയോട് വിശദമായി പറഞ്ഞു.
“ഹ്മം...അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍. ഞാന്‍ പറഞ്ഞില്ലേ അവര്‍ക്ക് നീയുമായി കാര്യമായ ബന്ധം ഉണ്ടെന്നു. ഇനിയിപ്പോള്‍ എന്താ അടുത്ത പരിപാടി? “
“അത്. ബാബാ.....എനിക്ക് ഓഫീസിലെ ഓരോരുത്തരെയും കാണണം. ചിലപ്പോള്‍ അവര്‍ക്ക് ഈ കഥയുടെ മറു വശം പറയാന്‍ കഴിഞ്ഞേക്കും. പ്രത്യേകിച്ചു ഹീര. “
“എങ്കില്‍ പിന്നെ അവളെ വിളിക്ക്. “
“വിളിക്കാം...ബാബ. കുറച്ചു കഴിയട്ടെ. നമ്പര്‍ ആ ഫോണില്‍ ഉണ്ട്. പക്ഷെ മേഡം പറഞ്ഞത് വച്ചു നോക്കുമ്പോള്‍ അവള്‍ ഞാനുമായി പ്രണയത്തില്‍ ആണ്. ഇത്രയും നാളായി കാണാതിരുന്നിട്ടു എന്നെ ഇങ്ങനെ ഒരു അവസ്ഥയില്‍ കാണുമ്പോള്‍ അവള്‍ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല... പിന്നെ ശില്‍പ.... “
“അതും ശരിയാണ്. അനീ. ഇത് വളരെ ആലോചിച്ചു ചെയ്യേണ്ടുന്ന ഒരു കാര്യം ആണ്. “
“ആ. ബാബ ഞാന്‍ മറന്നു. ഞാന്‍ പുകച്ചുരുളുകളില്‍ തെളിയുന്ന മുഖങ്ങളെ സ്വപ്നം കണ്ടതായി പറഞ്ഞില്ലേ. ആ രഹസ്യം കണ്ടു പിടിച്ചു. “
“ഉവ്വോ? എങ്ങനെ? “
“ബാബ ആ ഫോണ്‍ ഇങ്ങെടുത്തെ.. അതില്‍ ഉണ്ട് ആ പുകച്ചുരുളുകള്‍. “
ബാബ എന്‍റെ ബ്ലാക്ക് ബെറി ഫോണ്‍ എടുത്തു തന്നു. ഞാന്‍ അതില്‍
💬 Comments
View all comments