0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

Author : AniKuttan Read All Parts 311

നിന്നും ആ ഫോട്ടോ ബാബയെ കാണിച്ചു.

“ഇവരാണ് ആ മൂന്ന് പേര്.....മേഡം, acp, പിന്നെ ഡോ. ലക്ഷ്മി റായ്. “

ബാബയുടെ മുഖത്ത് ഒരു ആശ്ചര്യം നിറയുന്നത് ഞാന്‍ കണ്ടു. ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി അദ്ദേഹം പറഞ്ഞു...

“അനീ നീ വിചാരിക്കുന്ന പോലെ ഒരു ക്രൂരയായ സ്ത്രീ ഒന്നും അല്ല ഈ ലക്ഷ്മി റായി. എനിക്ക് അവരെ നേരത്തെ അറിയാം. “

“ങേ...ബാബയ്ക്ക് ഇവരെ എങ്ങനെ അറിയാം? “

“നല്ല ചോദ്യം. ഇവര്‍ ഈ മുംബൈയിലെ ബിസിനസ് മാഗ്നറ്റ് ആണ്. മിക്കവാറും എല്ലാ മുംബൈ നിവാസികള്‍ക്കും ചിര പരിചിത. പക്ഷെ എനിക്ക് ഇവളുമായുള്ള ബന്ധം അങ്ങനെ അല്ല. ഇവളുടെ അച്ഛന് ഡോ. രത്തന്‍ റായി എന്‍റെ ഒരു സുഹൃത്ത് ആയിരുന്നു. പലപ്പോഴും എന്നെ സഹായിച്ചിട്ടുള്ള വ്യക്തി. അയാളിലൂടെ മകള്‍ ലക്ഷ്മിയും എന്നെ അറിഞ്ഞു. എന്നോട് വലിയ കാര്യമാണ് അവള്‍ക്കു. അച്ഛന്‍ മരിച്ചെങ്കിലും അവള്‍ അച്ഛന്‍റെ ബന്ധങ്ങളെ മറന്നില്ല. അത് കൊണ്ടാണല്ലോ ഇത്രയും വലിയ ഹോസ്പിടലിന്‍റെ ഉടമയായിട്ടും അവള്‍ എന്‍റെ ഈ ചെറിയ സ്ഥാപനത്തിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുന്നത്. മാത്രവുമല്ല.. ശില്‍പ.... “

“ശില്‍പ....ശില്‍പയും അവരുമായി എന്ത് ബന്ധം? “

“പറയാം. നീ ടെന്‍ഷന്‍ അടിക്കല്ലേ. ശില്പയുടെ അച്ഛന്‍ ലക്ഷ്മിയുടെ അച്ഛന്‍ രത്തന്‍ റായിയുടെ മാനേജര്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം ലക്ഷ്മി ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അയാള്‍ ജോലിയൊക്കെ വിട്ടു നാട്ടിലേക്ക് പോയി. രത്തന്‍ റായിയുമായി അത്ര അടുപ്പത്തില്‍ ആയിരുന്നു അയാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അത് കൊണ്ടാകാം രത്തന്‍ റായിയുടെ മരണം അയാളെ തളര്‍ത്തിയത്.

പക്ഷെ ഒരു വര്‍ഷത്തിനുള്ളില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അയാള്‍ തിരിച്ചു വന്നു. അപ്പോഴേക്കും ലക്ഷ്മി അച്ഛന്‍റെ ബിസിനസ് ഏറ്റെടുത്തു വിജയിപ്പിച്ചു കഴിഞ്ഞിരുന്നു. മാനേജര്‍ ആയി മറ്റൊരാളേ നിയമിക്കുകയും ചെയ്തു. എങ്കിലും ശില്പയുടെ അച്ഛന് അവര്‍ നല്ല ജോലി നല്‍കി.

ആറേഴു മാസങ്ങള്‍ക്ക് മുന്‍പ് അയാള്‍ക്ക് നേരെ ഒരു ആക്രമണം ഉണ്ടായി. ലക്ഷ്മിയാണ് അയാളെ രക്ഷിച്ചു ഇവിടെ എത്തിച്ചത്. തലയ്ക്ക് പരിക്ക് പറ്റിയ അയാളെ ആശുപത്രിയില്‍ ചികിത്സിക്കുന്നത് അയാളുടെ ജീവന് ആപത്താണെന്നു ലക്ഷ്മി ഭയന്നു. അയാളെ ആക്രമിച്ചവര്‍ വീണ്ടും അയാളെ കൊല്ലാന്‍

💬 Comments

View all comments