Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13
തളര്‍ന്നിരുന്നു. എന്നേക്കാള്‍ തളര്‍ന്നത് ശില്പയാണ്. എങ്കിലും അവള്‍ പറഞ്ഞു.
“പോകാം. “
“നീ വല്ലാതെ തളര്‍ന്നല്ലോ പെണ്ണേ.... “
“അത് സാരമില്ല. അല്ലെങ്കില്‍ അനി ഇവിടെ ഇരിക്ക്. “
കാലെത്തി ആ പ്ലാസ്റിക് കസേര വലിച്ചു എന്‍റെ നേരെ ഇട്ടു എന്നെ പിടിച്ചു അതില്‍ ഇരുത്തി കൊണ്ടവള്‍ പറഞ്ഞു. “ഞാന്‍ ഇപ്പോള്‍ വരാം. “
അവള്‍ പുറത്തേക്ക് ഓടിപ്പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ അതെ വേഗതയില്‍ ഓടി അകത്തു വന്നു. കയ്യില്‍ ഒരു ചെറിയ പേപ്പര്‍ പൊതിയുണ്ട്. കതകടച്ചു കുറ്റിയിട്ടിട്ടു അവള്‍ ചിരിച്ചു.
“അതെ എന്‍റെ പൊന്നു മോനെ ഇങ്ങനെ കൊണ്ട് പോയാല്‍ ശരിയാകില്ല. നിക്കര്‍ ഇടുവിച്ചു കൊണ്ട് ചെന്നില്ലേലെ അവിടെ എത്തുമ്പോഴേക്കും ഇവന്‍ എന്നെ നാണം കെടുത്തും. “
അവള്‍ ആ പൊതി തുറന്നു ഒരു നിക്കര്‍ പുറത്തെടുത്തു
“എടീ ഇതാരുടെയാ? “
“അച്ചന്‍റെയാ ...എന്തേ? “
“കണ്ടിട്ട് വലുതാണെന്ന് തോന്നുന്നു. “
“സാരമില്ല. അതിനു വഴിയുണ്ട്. “
അവള്‍ എങ്ങനെയൊക്കെയോ എന്നെ അതിനുള്ളില്‍ കയറ്റി. ഒരല്പം ലൂസ് ആണ്. അത് ഒരു സേഫ്റ്റി പിന്‍ വച്ചു അവള്‍ അട്ജസ്റ്റ് ചെയ്തു.
പിന്നെ എന്നെയും താങ്ങി പുറത്തേക്കിറങ്ങി. പ്രതീക്ഷിച്ച പോലെ അത്ര എളുപ്പം ആയിരുന്നില്ല ആ നടപ്പ്, ഞങ്ങള്‍ രണ്ടു പേര്‍ക്കും!
അപ്പോഴേക്കും ബാബ അത് കണ്ടു. അദ്ദേഹവും കൂടി സഹായിച്ചപ്പോള്‍ ഞാന്‍ നടന്നു ശില്പയുടെ അച്ഛന്‍ കിടക്കുന്ന മുറിയില്‍ എത്തി.
അവിടെ ശില്പയുടെ അമ്മ . അവര്‍ എന്നെ കണ്ടപ്പോള്‍ അടുത്തു വന്നു ചോദിച്ചു, “മോന് എന്നെ ഓര്‍മ്മയുണ്ടോ? “
“പിന്നെ? നല്ലോണം ഓര്‍മ്മയുണ്ട്. സ്വന്തം അമ്മയെ ഓര്‍മ്മയില്ല. അപ്പോഴാ.... “ ശില്പയാണ് പറഞ്ഞത്.
അവര്‍ എന്നെ അവിടെ ഒരു കസേരയില്‍ ഇരുത്തി. ശില്പയുടെ അച്ഛന്‍ കട്ടിലില്‍ ഇരുന്നു എന്നെ തന്നെ നോക്കുകയാണ്. ഞാന്‍ ഇവരെ എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല.
പക്ഷെ ആ മനുഷ്യന്‍ പെട്ടെന്ന് എന്നെ നോക്കി കൈകള്‍ ചൂണ്ടി എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു.
ശില്പയുടെ അമ്മ എന്താ എന്താ എന്ന് ചോദിച്ചു അയാള്‍ക്കരികില്‍ ചെന്നു.
പെട്ടെന്ന് ബാബ അവരെ തടഞ്ഞു. “നിങ്ങള്‍ ആരും അയാളെ
💬 Comments
View all comments