Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13
തടസ്സപ്പെടുത്തരുത്. അയാള്‍ക്ക് അനിയെ അറിയാമെന്നു തോന്നുന്നു. അനിയോടു എന്തോ പറയാന്‍ ശ്രമിക്കുകയാണ്. അത് ചിലപ്പോള്‍ രണ്ടു പേരുടെയും ഓര്‍മ്മയിലേക്ക് വെളിച്ചം വീശും.” ബാബ എന്നെ നോക്കി പറഞ്ഞു.
പക്ഷെ എനിക്ക് അയാളെ ഓര്‍മ വരുന്നില്ല. പക്ഷെ അയാള്‍ പറയാന്‍ ശ്രമിക്കുന്ന വാക്കുകള്‍ ഞാന്‍ എവിടെയോ കണ്ടതായോ. കേട്ടതായോ തോന്നി.
“തേര്‍........... “. അയാള്‍ പറഞ്ഞു.
“തേര്‍ട്ടി....... “ ഞാന്‍ അറിയാതെ പറഞ്ഞു.
അതെ. അതെ എന്ന രീതിയില്‍ അയാള്‍ കയ്യും തലയും കുലുക്കി ആംഗ്യം കാണിച്ചു.
ബാബയ്ക്കും ശില്പക്കും അമ്മയ്ക്കും അദ്ഭുതം തോന്നിയിരിക്കണം.
ഞാന്‍ അയാളെ തന്നെ സൂക്ഷിച്ചു നോക്കി.
“ഡൈ..........ഡൈസ്.................... “ അയാള്‍ പാട് പെട്ട് പറഞ്ഞൊപ്പിച്ചു.
“തേര്‍ട്ടി ഡൈസ് . “ ഞാന്‍ പൂരിപ്പിച്ചു. എങ്ങനെയാണ് ആ വാക്കുകള്‍ എന്‍റെ മനസ്സില്‍ ഓടിയെത്തിയത് എന്ന് എനിക്കറിയില്ല.
“ഹാ. ഹാ...... “ അതെയെന്നും പറഞ്ഞു അയാള്‍ തല കുലുക്കി.
“ല.....ലക്........ “
“ലക്ഷ്മി? “
അയാള്‍ തല കുലുക്കി.
“ലക്ഷ്മി റായി? “
അല്ല... എന്നെ രീതിയില്‍ അയാള്‍ തല കുലുക്കി. എന്നിട്ട് കൈ ഉയര്‍ത്തി അടുത്തത് എന്ന ആംഗ്യം കാണിച്ചു.
“ലക്ഷ്മി റായി ഹോസ്പിടല്‍? “
അയാള്‍ വീണ്ടും കൈ കറക്കി അതല്ല എന്ന ആംഗ്യം കാണിച്ചു.
“റായി ലക്ഷ്മി ഹോസ്പിടല്‍? “ ബാബയാണ് ചോദിച്ചത്.
അതെ. അതെ എന്ന് അയാള്‍ ആംഗ്യം കാണിച്ചു.
പിന്നെ അയാള്‍ കൈകള്‍ ഉയര്‍ത്തി ആദ്യം ഒന്ന് എന്ന് ആംഗ്യം കാണിച്ചു. പിന്നെ മൂന്നു എന്ന് കാണിച്ചു. അത് കഴിഞ്ഞു ആറു എന്നും കാണിച്ചു.
“നൂറ്റി മുപ്പത്തിയാറു. “ ശില്‍പ പറഞ്ഞു.
അദ്ദേഹത്തിന്‍റെ മുഖത്ത് സന്തോഷം ഇരച്ചു കയറി. താന്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലായി എന്നറിഞ്ഞപ്പോള്‍ ഉണ്ടാകുന്ന സന്തോഷം.
പിന്നെ അയാള്‍ കാര്‍ ഓടിക്കുന്ന പോലെ ആംഗ്യം കാണിച്ചിട്ട് വാ തുറന്നു എന്തോ പറയാന്‍ നോക്കി.
പിന്നെ എന്നെ നോക്കി വീണ്ടും കാര്‍ ഓടിക്കുന്ന പോലെ ആംഗ്യം കാണിച്ചു.
“കാര്‍? “ ഞാന്‍ ചോദിച്ചു.
അതെ. അത് തന്നെ എന്ന അര്‍ത്ഥത്തില്‍ അയാള്‍ വിരല്‍ എന്‍റെ നേരെ ചൂണ്ടി കുലുക്കി.
💬 Comments
View all comments