0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

Author : AniKuttan Read All Parts 321

പിന്നെ വീണ്ടും ല.. ല... എന്ന് പറഞ്ഞിട്ട് കാര്‍ ഓടിക്കുന്ന പോലെ കൈകള്‍ വച്ചു.

“ലക്ഷ്മി റായിയുടെ കാര്‍? “

അയാള്‍ പെട്ടെന്ന് എന്തോ ഓര്‍ക്കാന്‍ ശ്രമിക്കുന്ന പോലെ ഇരുന്നു. പിന്നെ ശില്പയെ അടുത്തേക്ക് വിളിപ്പിച്ചു. എന്നിട്ട് അവളുടെ കഴുത്തില്‍ ചൂണ്ടി, മാല എവിടെ എന്ന രീതിയില്‍ ആംഗ്യം കാണിച്ചു.

അവള്‍ സംശയത്തോടെ നോക്കി. അയാള്‍ വീണ്ടും മാല എന്ന രീതിയില്‍ ആംഗ്യം കാണിച്ചു.

“മോളുടെ കല്യാണം കഴിഞ്ഞോ എന്നാണോ ഈ ചോദിക്കുന്നേ? “ ശില്പയുടെ അമ്മ ചോദിച്ചു.

അല്ല...അല്ല...എന്ന് അയാള്‍ കൈകള്‍ ഉയര്‍ത്തി ആംഗ്യം കാണിച്ചു.

പിന്നെ എന്നെ ചൂണ്ടി വീണ്ടും ശില്പയുടെ കഴുത്തില്‍ മാലയുടെ ആംഗ്യം കാണിച്ചിട്ട് എപ്പോള്‍ എന്ന് ചോദിക്കുന്ന പോലെ കൈ മലര്‍ത്തി.

ശില്‍പ പെട്ടെന്ന് ശോ. എന്നും പറഞ്ഞു എന്നെ നോക്കി. “കല്യാണമൊക്കെ അച്ഛന് ഭേദം ആയിട്ട്. മാത്രവും അല്ല അനിക്കും ഭേദമാവണ്ടേ... “

പെട്ടെന്ന് അദ്ദേഹം അല്ല. അല്ല...എന്ന രീതിയില്‍ ആംഗ്യം കാണിക്കുകയും പെട്ടെന്ന് വയലന്റ് ആകുകയും ചെയ്തു.

ബാബ അയാളെ പിടിച്ചു കിടത്തി എന്തോ മരുന്ന് കൊടുത്തു.

കുറച്ചു നേരം അങ്ങനെ ബഹളം വച്ചു അയാള്‍ ഉറങ്ങി.

ബാബ എന്നെ ശില്പയുടെ സഹായത്താല്‍ തിരികെ മുറിയില്‍ എത്തിച്ചു.

“മോളെ... അച്ഛന്‍ എന്തോ പറയാന്‍ ശ്രമിക്കുകയാണ്. അത് അനിക്ക് എങ്ങനെയോ അറിയാം. അതാണ് അനി അതെന്താണെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പ്രതികരിച്ചത്. മോളുടെ ഓര്‍മയില്‍ എവിടെയെങ്കിലും അനിയും അച്ചനും തമ്മില്‍ കണ്ടിരുന്നതായി തോന്നുന്നുണ്ടോ? “

“അത്,, ബാബ... അന്ന് ട്രെയിനില്‍ വച്ചു പോലും അനി എന്‍റെ അച്ഛനെ കണ്ടോ എന്ന് സംശയം ആണ്. ഇനി കേരളത്തില്‍ വച്ചോ മറ്റോ ഉണ്ടോയെന്നു എനിക്കറിയില്ല. പക്ഷെ ഞാന്‍ അനിയെ ആദ്യമായി കാണുന്നത് ട്രെയിനില്‍ വച്ചാണ്. “

“ഹം...മോള്‍ ഇപ്പൊ പൊയ്ക്കോളൂ... അച്ഛന്‍റെ അടുത്ത് വേണം. പിന്നെ ഇന്നിനി ഒന്നും ചോദിക്കാന്‍ നിക്കരുത്. നമുക്ക് സാവകാശം കാര്യങ്ങള്‍ മനസ്സിലാകാം. “

അവള്‍ പോയി.

“അനിക്കെന്തു തോന്നുന്നു? എന്തെങ്കിലും ഓര്‍മ വരുന്നുണ്ടോ? “

“അത് ബാബാ....അദ്ദേഹത്തെ എവിടെയും കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷെ ആ വാക്ക്.....തേര്‍ട്ടി ഡൈസ്

💬 Comments

View all comments