0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

Author : AniKuttan Read All Parts 299

തന്നു.

രാത്രി ഭക്ഷണവും കൊണ്ട് അവള്‍ വന്നു. വല്ലാണ്ട് കലങ്ങിയിരിക്കുന്നു അവളുടെ കണ്ണുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

ഒന്നും മിണ്ടാതെ ചപ്പാത്തി മുറിച്ചു കറിയില്‍ മുക്കി എന്‍റെ വായിലേക്ക് വച്ചു തന്നു അവള്‍.

“എന്താ ശില്പാ...? എന്താ നീയിങ്ങനെ? “

“ഏയ്. ഒന്നും ഇല്ല. “

“അല്ല എന്തോ ഉണ്ട്. നീ പറ. ഞാന്‍ ഇന്ന് അങ്ങനെയൊക്കെ ചെയ്തതിനാണോ അതോ? “

“ഹു. ഹും... “

“പിന്നെ? “

“അച്ഛന് തീരെ സുഖം ഇല്ല. വല്ലാതെ വയലന്റ് ആയതു പോലെ. എന്തൊക്കെയോ പിച്ചും പേയും പറയുന്ന പോലെ. ഒന്നും മനസ്സിലാകുന്നില്ല. ഇന്നെന്നെ തല്ലി. “

“സാരമില്ല. ശില്പാ....അച്ഛന് ഭേദമാകും. നീ വിഷമിക്കണ്ട. “

“എങ്കിലും അനികുട്ടാ. എത്ര നാളായി അച്ഛന് ഇങ്ങനെ. അനികുട്ടന് പെട്ടെന്ന് ഭേദം ആയല്ലോ. പക്ഷെ അച്ഛന്... “

“കരയല്ലെടീ.....എല്ലാം ശരിയാകും. ഇവിടുന്നു ഒന്ന് എണീറ്റു നടക്കാന്‍ പറ്റിയിരുന്നേല്‍ ഞാന്‍ വന്നു കണ്ടേനെ നിന്‍റെ അച്ഛനെ. “

“ഹ്മം..... “

“ആ പിന്നെ അനിയുടെ ഫോണ്‍ ഞാന്‍ നോക്കി. അതില്‍ പ്രത്യേകിച്ചു ഒന്നും ഇല്ല. “

“ശേ..... “

“എന്താ? “

“അല്ല അതില്‍ എന്നെ പറ്റിയുള്ള എന്തെങ്കിലും കാണുമെന്നു ഞാന്‍ കരുതി.. ആ പോട്ടെ. എന്നിട്ട് ഫോണ്‍ എവിടെ? “

“അത് ബാബയുടെ കയ്യില്‍ ഉണ്ട്. “

“അനീ പെട്ടെന്ന് കഴിക്കു. എനിക്ക് പോണം. അച്ഛന്‍റെ അടുത്ത് പോണം. ഇന്ന് ഞാന്‍ അവിടെയാ കിടക്കുന്നെ. “

“ശരി...പൊന്നെ. നീ പൊയ്ക്കോ...കരയാതെടീ. അച്ഛന് ഒന്നും വരില്ല. എന്നെ കാത്ത ദൈവം നിന്‍റെ അച്ഛനെയും കാക്കും. “

പിന്നെ ഞാന്‍ അവിടെ കിടന്നു കുറെ ആലോചിച്ചു. ആ പെണ്‍കുട്ടിയുടെ മുഖം. അത് ശരിക്കും അങ്ങട് ഓര്‍മ്മ വരുന്നില്ല. ആ മണം അത് മുന്‍പെങ്ങോ എന്നെ വികാരം കൊള്ളിച്ചിട്ടുണ്ട്. അതോ ബാബ പറഞ്ഞ പോലെ ഒരു നിമിഷത്തെ വികാര തള്ളിച്ചയില്‍ മനസ്സ് വരച്ചെടുത്ത ചിത്രമോ?

എപ്പോഴോ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു.

ആരുടെയോ പൊട്ടിച്ചിരികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. ഇരുട്ടില്‍ ആരെന്നറിയാന്‍ വയ്യ. മൂന്നു കുടത്തില്‍ നിന്നും പുകയുയരുന്നത് അവ്യക്തമായ വെളിച്ചത്തില്‍ കാണാം. ആ

💬 Comments

View all comments