Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13
കുടത്തില്‍ നിന്നാണോ പൊട്ടിച്ചിരികള്‍. ക്രമേണ ആ പുകച്ചുരുളുകളുടെ നിറം മാറി തുടങ്ങി. ആദ്യത്തേതു കാക്കി നിറം. രണ്ടാമത്തേതു വെളുത്ത നിറം. അവസാത്തേതു നീലയും വെള്ളയും ഇട കലര്‍ന്നു മേലോട്ട് പൊങ്ങാന്‍ തുടങ്ങി. ക്രമേണ ആ പുകച്ചുരുളുകളില്‍ ഓരോ രൂപങ്ങള്‍ തെളിയാന്‍ തുടങ്ങി.
കാക്കി പുകച്ചുരുളില്‍ പൊട്ടിച്ചിരിക്കുന്ന ACP കിരണ്‍ കൌറിന്റെ മുഖം.
വെളുത്ത പുകച്ചുരുളില്‍ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന സൊണാലി അഗര്‍വാള്‍.
മൂന്നാമത്തെ പുകച്ചുരുളില്‍ നിറം മാറി മറിയുന്നു. ഞാന്‍ എത്ര ശ്രമിച്ചിട്ടും അതില്‍ തെളിയുന്ന മുഖത്തെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. പക്ഷെ ഒരു സ്ത്രീയുടെ പുഞ്ചിരി അതില്‍ ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.
ഞാന്‍ അവര്‍ക്ക് നേരെ നടന്നു ചെന്നു. പെട്ടെന്ന് ആ പുകച്ചുരുളുകള്‍ എന്നെ മൂടി. പിന്നെ എനിക്കൊന്നും ഓര്‍മയില്ല.
രാവിലെ ബാബ വന്നു വിളിച്ചു മരുന്നൊക്കെ തന്നു.
ഞാന്‍ ബാബയോട് ഉണ്ടായതൊക്കെ പറഞ്ഞു.
“ഹം..... ഇപ്പോള്‍ എനിക്ക് കാര്യങ്ങള്‍ ഏതാണ്ട് ബോധ്യം ആയി. അനീ നീ വലിയ ഒരു കുരുക്കിലാണ് ചെന്നു പെട്ടിരിക്കുന്നത്. എന്ന് തോന്നുന്നു. നിന്‍റെ മേഡവും ആ പോലീസുകാരിയും പിന്നെ കാണാമറയത്തിരിക്കുന്ന മൂന്നാമത്തെ പെണ്ണും കൂടി ആയിരിക്കും നിന്നെ ഈ പരുവം ആക്കിയത്. “
“അതെന്താ ബാബാ അങ്ങനെ പറയാന്‍ കാരണം? “
“അനീ...നിന്‍റെ ആദ്യ ഓര്‍മയില്‍ തെളിഞ്ഞത് ഒരു കാക്കി രൂപം ആണ്. പിന്നെ അവരുടെ നെയിം ബോര്‍ഡും. പിന്നീടു എപ്പോഴോ നീ മനസ്സിലാക്കി അതിനെ ഉടമ ആരാണെന്ന്. ഞാന്‍ എന്‍റെ അനുമാനം പറയാം. നീ എന്തോ പ്രശ്നത്തില്‍ ചെന്നു ചാടുന്നു. മിക്കവാറും ഈ മൂന്ന് പേരുമായി ബന്ധമുള്ള ഏതോ പ്രശ്നത്തില്‍.. ഇവര്‍ ബോധപൂര്‍വം നിന്നെ അപകടത്തില്‍ പെടുത്താന്‍ ശ്രമിക്കുന്നു. പ്രത്യേകിച്ചു ആ പോലീസുകാരി. അവര്‍ ആയിരുന്നിരിക്കണം നിന്നെ ഉപ ദ്രവിച്ചത്. കാരണം നിന്‍റെ ഓര്‍മയില്‍ അവരുടെ കാക്കി രൂപം ഉണ്ട്. അവരുടെ പേര് കൊത്തിയ നെയിം ബോര്‍ഡും. മിക്കവാറും നിന്‍റെ ഓര്‍മ നശിക്കുന്നതിനു മുന്‍പ് കണ്ട അവസാന കാഴ്ച അവരുടെ നെഞ്ചു ആയിരുന്നിരിക്കണം. ഞാന്‍ കരുതുന്നത് പോലെ ആണെങ്കില്‍ അവര്‍ നിന്നെ ഉയരത്തില്‍ കെട്ടിയിട്ടു ഉപദ്രവിക്കുക ആയിരുന്നിരിക്കും അതാണ് നീ അവരുടെ
💬 Comments
View all comments