Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14
ഡിലീറ്റ് ചെയ്തു.
“ആരാ? “ഹീര ആകാംക്ഷയോടെ ചോദിച്ചു.
“ങേ? അത് രാവിലെ വന്ന ഒരു പോലീസുകാരനാ. “
“പോലീസുകാരനോ? “
“അതെ. അങ്ങനെയാ പറഞ്ഞെ. എന്തേ? “
“ഇല്ലാ... അനീ അത്. “
“എന്താ ഹീര. എന്താ? “
“അയാള്‍ എന്തെങ്കിലും പറഞ്ഞോ? അയാളെ കാണാന്‍ എങ്ങനാ? “
“അത്... അയാള്‍ കാണാന്‍ വെളുത്തിട്ടാ. ഒരല്പം തടിയുണ്ട്. പിന്നെ പ്രത്യേകിച്ചു ഒന്നും പറഞ്ഞില്ല. “
“ഹൂ! ഞാന്‍ കരുതി അച്ഛന്‍ ആയിരിക്കുമെന്ന്. “
“അച്ഛനോ? “
“അതെ. അനീ.. എന്‍റെ അച്ഛന്‍. അന്ന് നമ്മളെ കണ്ടിരുന്നു. “
“ങേ... ഹീര നീ വേഗം പറ. അന്ന് പിന്നെ എന്താ സംഭവിച്ചത്.“ എന്‍റെ മനസ്സില്‍ നിന്നും കാമം വഴി മാറി. അവിടെ ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള സംഘര്‍ഷങ്ങള്‍ ആരംഭിച്ചു.
“അനീ... ഞാന്‍ പറയാം. അന്ന് നമ്മള്‍ ഒരുമിച്ചാ എന്‍റെ വീട്ടിലേക്കു പോയെ. എന്നെ കൊണ്ട് വിടാം എന്നും പറഞ്ഞു അനി കൂടെ വരികയായിരുന്നു. നമ്മള്‍ ട്രെയിനില്‍ അന്ധേരിയില്‍ ഇറങ്ങി. “
“എവിടെ? “
“അന്ധേരിയില്‍. “
“അന്ധേരി...“ ഞാന്‍ ഓര്‍ത്തു നോക്കി. ഇല്ല. ആ പേര് ഇല്ല ഓര്‍മ്മ വരുന്നില്ല.
“അനീ. എന്താ? എന്തേലും ഓര്‍മ്മ വരുന്നോ? “
“ങാ... ഹീര... ഇല്ല. നീ പറ. “
“അവിടെ വച്ചു അച്ഛനെ കണ്ടു. “
“എന്നിട്ട്? “
അവള്‍ എല്ലാം പറഞ്ഞു.
“ങ്ങും. അപ്പോള്‍ ഈ കിരണ്‍ മേഡത്തേയും നമ്മള്‍ കണ്ടു അല്ലേ? “
“അതെ പക്ഷെ അവര്‍ നമ്മളെ കണ്ടില്ല. “
“അപ്പോള്‍ ഹീരയുടെ അച്ഛന്‍ കിരണ്‍ മേടത്തിന്‍റെ
💬 Comments
View all comments