0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14

Author : AniKuttan Read All Parts 544

“മോനെ അനീ.. എനിക്കറിയില്ല. എന്താ പറയേണ്ടുന്നതും എന്ന്. ആദ്യത്തേതിന്റെ അര്‍ഥം ഞാന്‍ മോളോട് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. നിങ്ങളുടെ ജീവിതത്തില്‍ അനേകം സ്ത്രീകള്‍ ഉണ്ടാകും. എന്‍റെ മകള്‍ അവരില്‍ ഒരുവള്‍ മാത്രം ആകും. “

ഞാന്‍ അനിയെ നോക്കിയപ്പോള്‍ അനി അമ്മയെ തന്നെ സൂക്ഷിച്ചു നോക്കി നില്‍ക്കുകയായിരുന്നു.

അമ്മ തുടര്‍ന്നു. “രണ്ടാമത്തേതു പറയുന്നത് അനിക്ക് വലിയൊരു ആപത്തു വരുന്നു. ശത്രുക്കള്‍ മറഞ്ഞു നിന്ന് ആക്രമിക്കും, ഒരു പക്ഷെ ഒരു സ്ത്രീയെ വച്ചു. അനിക്ക് ഒരുപാട് നാള്‍ ശര ശയ്യയില്‍ കിടക്കേണ്ടി വരും. മൂന്നാമത്തേത് അത് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല. അനി എന്ത് ആലോചിച്ചാണ് ആ കാര്‍ഡ് എടുത്തത്‌? “

“അമ്മെ അത് അമ്മയ്ക്ക് ഉടനെ മനസ്സിലാകും. ഇനി അമ്മയും ഹീരയും എടുത്ത കാര്‍ഡുകള്‍ നമുക്ക് നോക്കാം. “അനി പറഞ്ഞു.

“ഞാനെടുത്ത കാര്‍ഡില്‍ ശ്രീകൃഷ്ണനൊപ്പം നില്‍ക്കുന്ന രുക്മിണി ദേവിയെ നോക്കി ഇരിക്കുന്ന രാധയുടെ ചിത്രം. അമ്മ അത് നോക്കി പറഞ്ഞു എന്‍റെ മകള്‍ ഭാഗ്യം ചെയ്യാത്തവളാണ്. നിന്‍റെ ഭാര്യയായി കഴിയുവാനുള്ള ഭാഗ്യം അവള്‍ക്കില്ല. അവള്‍ക്ക് അനിയെ പറ്റി അല്ലാതെ വേറെ ആരെ പറ്റിയും ചിന്തയും ഇല്ല. അത് കൊണ്ട് തന്നെയാണ് ഈ കാര്‍ഡ് തന്നെ വന്നത്. “

അനി ഒന്നും മിണ്ടിയില്ല. പകരം അമ്മ എടുത്ത കാര്‍ഡ് കാണിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു. “നിങ്ങള്‍ക്ക് നിങ്ങളുടെ ഭര്‍ത്താവിനെ പറ്റി അല്ലാതെ ആരെയും ചിന്തിക്കാന്‍ ആകില്ല. അത് കൊണ്ട് തന്നെ ആണ് ഇത് വന്നത്. “

ഞാന്‍ നോക്കുമ്പോള്‍ വില്ലു കുലച്ചു യുദ്ധത്തിനു തയ്യാറെടുക്കുന്ന ശ്രീ രാമന്‍.

അമ്മ

💬 Comments

View all comments