0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14

Author : AniKuttan Read All Parts 545

അവിശ്വസനീയതോടെ ആ കാര്‍ഡില്‍ നോക്കി. പിന്നെ ഒന്നും മിണ്ടാതെ പൂജാ മുറിയില്‍ പോയി ഇരുന്നു. എനിക്കൊന്നും മനസ്സിലാകാതെ ഞാന്‍ അനിയെ നോക്കി.

അനി എന്നെ മാറോട് ചേര്‍ത്ത് പറഞ്ഞു, “എന്‍റെ പെണ്ണേ ഇന്നത്തെ സംഭവത്തോട് കൂടി നിനക്ക് മനസ്സിലായില്ലേ. ഞാന്‍ എന്താണെന്ന്. ഇനിയും നീ എന്നെ സ്നേഹിക്കുന്നുവോ? “

എനിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു. പക്ഷെ അനിയെ ഞാന്‍ ഒത്തിരി സ്നേഹിച്ചു പോയി. അത് കൊണ്ട് തന്നെ അനിയെ കെട്ടിപ്പിടിച്ചു ഞാന്‍ കരഞ്ഞു.

അപ്പോള്‍ അനി പറഞ്ഞു “നീ മനസ്സിലാക്കാതെ പോയത് നിന്‍റെ അച്ഛനെയാണ്. നിന്‍റെ അമ്മയും. “

ഞാന്‍ അനിയുടെ മാറില്‍ നിന്നും വിട്ടു മാറി ചോദിച്ചു. “അച്ഛനോ? “

“അതെ. നീ ഈ കാര്‍ഡു കണ്ടോ? അനി അര്‍ജുനന്‍റെ തേര്‍ തളിക്കുന്ന കൃഷ്ണന്‍റെ കാര്‍ഡ് എടുത്തു കാട്ടി കൊണ്ട് ചോദിച്ചു. “

“ഇതും അച്ഛനും തമ്മില്‍ എന്ത് ബന്ധം? “

“എടീ. ഞാന്‍ ഇത് നിന്‍റെ അച്ഛനെ ഓര്‍ത്തു കൊണ്ട് എടുത്തതാ. “

“അപ്പോള്‍ അച്ഛനും കൃഷ്ണനെ പോലെ ആണോ? അര്‍ജുനന്‍ ACP മേഡം ആണോ? “

“എടീ ബുദ്ധൂസേ.. തേരു തെളിക്കുന്ന കൃഷ്ണന്‍ ഞാനാ. അര്‍ജുനന്‍ നിന്‍റെ അച്ഛനും. അദ്ദേഹം ഒരു യുദ്ധത്തില്‍ തളര്‍ന്നിരിക്കുകയാണ്. അദേഹത്തിന്റെ വിജയം എന്നിലൂടെ ആയിരിക്കും. “

“അനി എന്താ പറയുന്നേ. എനിക്കൊന്നും മനസ്സിലാകുന്നില്ല. അനിയും അമ്മയെ പോലെ സംസാരിക്കുന്നു. “

“ഹീര. എനിക്കും ഇത്രയൊക്കെയേ അറിയുള്ളു. എന്തോ എന്‍റെ മനസ്സിലേക്കു ഓടി വന്ന കാര്യങ്ങള്‍ ആണിതൊക്കെ. പിന്നെ നിന്‍റെ അമ്മ എടുത്ത കാര്‍ഡു കണ്ടില്ലേ. സീതയെ തട്ടിക്കൊണ്ടു

💬 Comments

View all comments