0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14

Author : AniKuttan Read All Parts 546

പോയതറിഞ്ഞു യുദ്ധത്തിനു തയ്യാറായ ശ്രീ രാമനെ. നിന്‍റെ അച്ഛനും അത് പോലെ ആണ്. നിന്‍റെ അമ്മയ്ക്ക് ഊണിലും ഉറക്കത്തിലും നിന്‍റെ അച്ചനെ പറ്റി മാത്രമേ ചിന്തിക്കാനാകൂ. അതാ ആ കാര്‍ഡു തന്നെ വന്നത്. അന്നത്തെ ആ നിസ്സഹായതയില്‍ നിന്‍റെ അമ്മയെ അവര്‍ ഉപദ്രവിച്ചപ്പോള്‍ ആ പാവത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷെ അദ്ദേഹം ഒരു യുദ്ധത്തിനുള്ള ഒരുക്കത്തിലാണ്. നീ ഒരിക്കലും അദ്ദേഹത്തെ വേദനിപ്പിക്കരുത്. നിങ്ങളെയൊക്കെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങള്‍ അല്ലാതെ മറ്റൊന്നിനെ പറ്റിയും ചിന്തിക്കാത്ത ഒരു പാവം മനുഷ്യന്‍ ആണ് നിന്‍റെ അച്ഛന്‍. “

അനി അത് പറയുമ്പോള്‍ ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. അമ്മയും.

പിന്നെ അമ്മ കൂടെ വന്നിരുന്നു ഒത്തിരി സംസാരിച്ചു.

“അനീ. നീ പറഞ്ഞത് സത്യമാ. എനിക്ക് ഇവളുടെ അച്ഛനെ അല്ലാതെ ഒന്നിനെ പറ്റിയും ചിന്തിക്കാന്‍ ആകില്ല. പക്ഷെ അന്നത്തെ ആ സംഭവത്തില്‍ ഞാന്‍ തകര്‍ന്നു പോയി. പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അദ്ദേഹം അതിനു ശേഷം വെറുമൊരു ഡ്രൈവര്‍ ആയി ഇവിടെ ജോലിക്ക് കയറിയപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതും എന്നെ നശിപ്പിച്ച ആളുടെ കാവല്‍ പണി ചെയ്യുന്ന ആ ACP ക്കൊപ്പം. ഞാന്‍ അറിയാതെ വെറുത്തു പോകുകയായിരുന്നു. “

“അമ്മെ...ആരാ അമ്മയെ അങ്ങനെയൊക്കെ ചെയ്തെ? “

“അത്.. ദാദ ഭായി. “

“ഹം... പക്ഷെ അമ്മ എന്ത് പറയുന്നു ഈ കാര്‍ഡുകള്‍ തമ്മിലുള്ള ബന്ധത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “

“അനീ. നീ അങ്ങനെ പറഞ്ഞപ്പോള്‍ അതൊക്കെ ശരിയാണെന്ന് എനിക്കും തോന്നി. ഇന്ന് പ്രാര്‍ത്ഥനയ്ക്കിടയില്‍ ഹീരയ്ക്കെന്തോ ആപത്തു പിണഞ്ഞത് പോലെ എനിക്ക് തോന്നി. അവളെ എത്ര വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. അങ്ങനെ ഞാന്‍

💬 Comments

View all comments