Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15
നമ്പര്‍ അതാണെന്ന് അച്ഛന്‍ എപ്പോഴും പറയും. “
“അതെന്താ അങ്ങനെ? “
“എന്‍റെ ജന്‍മ ദിനം 13/ 6 ആണ്. അതിനു ശേഷമാ അച്ഛന് സൌഭാഗ്യങ്ങള്‍ വന്നത് എന്നാ പറഞ്ഞിട്ടുള്ളത്. “
“ഹ്മം.. അതാണല്ലേ കാറുകള്‍ക്കെല്ലാം ഒരേ നമ്പര്‍. ബംഗ്ലാവിനും. “
“അത് മാത്രം അല്ല. ഞങ്ങളുടെ ആദ്യത്തെ കാറിന്‍റെ നമ്പരും അത് തന്നെ ആണ്. “
“ആദ്യത്തെ കാറോ? അതിപ്പോഴും ഉണ്ടോ? “
“ഉണ്ട്. “
“എവിടെ? “
“ഞങ്ങളുടെ പഴയ ക്ലിനിക്കിനു മുന്നില്‍ ഇപ്പോഴും കിടപ്പുണ്ട്. എന്തേ? “
“എനിക്ക് തോന്നുന്നത് നിങ്ങളുടെ ഡയമണ്ട് എവിടെ എന്ന് എനിക്ക് പറയാന്‍ സാധിക്കും എന്നാണു. “
“ശരിക്കും. അനീ നീ കാര്യം ആയിട്ടാണോ ഈ പറയുന്നത്. “
“അതെ. നിങ്ങള്‍ക്ക് വിശ്വാസം ആയില്ല അല്ലേ. ഇങ്ങനെ മലര്‍ന്നു കിടന്നു ആ ചിത്രത്തിലേക്ക് നോക്കൂ... എന്തെങ്കിലും കാണുന്നുണ്ടോ? “
അവര്‍ എന്‍റെ മേലെ കിടന്നു ഞാന്‍ വിരല്‍ ചൂണ്ടിയ ചിത്രത്തിലേക്ക് നോക്കി.
“എന്റീശ്വരാ.. ഞാന്‍ ഇതെന്താ നേരത്തെ കാണാണ്ടിരുന്നെ? “
“എന്താ കണ്ടേ? “
“136 എന്നാ നമ്പരും ഒരു വലിയ ഡയമണ്ടും. “
“ഡയമണ്ടോ എവിടെ? “
അവര്‍ വിരല്‍ ചലിപ്പിച്ച ഭാഗത്തേക്ക് ഞാന്‍ നോക്കി. ശരിയാണ്. അവിടെ ഒരു ഡയമണ്ടും അതിനുള്ളില്‍ ആയി 136 എന്ന നമ്പരും.
“ഇപ്പോള്‍ പിടി കിട്ടിയോ? 136 ഡയമണ്ട്കള്‍ ഉണ്ട്. “
“ഏയ് അത്രയൊന്നും കാണില്ല. ഞാന്‍ അന്ന് കണ്ട സഞ്ചിയില്‍ അത്രയൊന്നും ഇല്ലായിരുന്നു. ഏറിയാല്‍ ഒരു അമ്പത്. അതിനു താഴെയേ കാണുള്ളൂ എന്നാ എനിക്ക് തോന്നുന്നേ. “
“ഹ്മം....എന്തായാലും നമുക്ക് അത് എടുക്കണ്ടേ. “
“വേണം. പക്ഷെ അതെവിടെ ആണെന്ന് മേനോന്‍ അങ്കിളിനല്ലേ അറിയൂ. “
“മേഡം അന്ന് മേഡത്തിനെ അവിടെ ആക്കിയിട്ടു മേനോന്‍ അങ്കിള്‍ എങ്ങോട്ടാണ് പോയതെന്ന് അറിയാമോ? “
“ഇല്ല. “
“ഹ്മം.. അദേഹം ആക്സിടന്റ്റ് ആയി കിടന്ന സ്ഥലം എവിടെയാണെന്ന് അറിയാമോ? “
“ഞാന്‍ ഒന്ന് ഓര്‍ത്തു നോക്കട്ടെ... ഹ്മം.. കിട്ടി... ലിങ്കിംഗ് റോഡ്“
“ലിങ്കിംഗ് റോഡ്. അത് എങ്ങോട്ടാണ് പോകുന്നത്? “
“അത്
💬 Comments
View all comments