Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15
ദേഷ്യം ഇല്ലേ? “
“ഉണ്ടല്ലോ? ഈ കൊരങ്ങനോട് എനിക്ക് ദേഷ്യം ഉണ്ട്. അതെ ഇതൊന്നും എന്നോട് നേരത്തെ പറയാതിരുന്നത് കൊണ്ടാ. ഈ കൊരങ്ങന് അസുഖം ഭേദമാവുന്നത് വരെ എന്ത് വേണേലും ആയിക്കോ. അത് വരെ ഞാന്‍ കാത്തിരിക്കാം. അത് കഴിഞ്ഞാല്‍ എന്‍റേത് മാത്രം. “ അവള്‍ എന്‍റെ നെഞ്ചില്‍ കിടന്നു കരഞ്ഞു.
ആ കിടപ്പ് ഞങ്ങള്‍ എത്ര നേരം കിടന്നെന്നു എനിക്കറിയില്ല. ഇടയ്ക്കെപ്പോഴോ അവള്‍ എന്‍റെ ദേഹത്തേക്ക് കൂടുതല്‍ കയറി.
“ശില്പേ. നീ ഉറങ്ങിയില്ലേ. “
“ഹ്മം.. “
“എന്തേ? “
“ഈ കൊരങ്ങനെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കണം. എനിക്ക് മരിക്കുവോളം. “
“അപ്പോഴേക്കും ബാബ വന്നു. അനീ നിന്‍റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്. ഞാന്‍ അവരെ അപ്പുറത്തിരുത്തിയിരിക്കുവാ. മോളെ ശില്പേ, മോള് അച്ഛന്‍റെ അടുത്തേക്ക് പൊയ്ക്കോ. “
“അത് വേണ്ടാ ബാബ. ഇനി എപ്പോഴും ഇവള്‍ എന്‍റെ കൂടെ വേണം. എന്‍റെ അച്ഛനും അമ്മയും കാണട്ടെ ഇവളെ. എന്‍റെ പെണ്ണിനെ. “
ശില്പയുടെ കണ്ണുകള്‍ കൂടുതല്‍ തിളങ്ങി.
ബാബ പോയി അമ്മയെയും അച്ഛനെയും കൊണ്ട് വന്നു. പക്ഷെ എനിക്ക് അവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്‍റെ ഓര്‍മ്മകളില്‍ എവിടെയും അവര്‍ ഇല്ല.
അമ്മ കുറെ കരഞ്ഞു. പഴയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. പക്ഷെ എനിക്കൊന്നും ഓര്‍മ്മ വന്നില്ല. എന്നാല്‍ അച്ഛന്‍ കുറെ ശകാരിച്ചു.
“മുംബൈയ്ക്ക് വണ്ടി കയറിയപ്പോള്‍ ഈ തെണ്ടി നന്നാവുമെന്നാ ഞാന്‍ കരുതിയെ. എന്നിട്ട് മൊബൈലും കളഞ്ഞു ട്രെയിനും കളഞ്ഞു എന്ന് ഫോണ്‍ ചെയ്തു ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞു. എന്നിട്ട് ഇപ്പൊ ദേ മാസങ്ങള്‍ക്ക്
💬 Comments
View all comments