Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15
ശേഷം അവന്‍ ഉള്ള ജോലിയും ഓര്‍മ്മയും കളഞ്ഞു ആരോഗ്യോം നശിപ്പിച്ചു ഒന്നുമറിയാത്ത പോലെ കിടക്കുന്നത് കണ്ടാ.. ഈ അലവലാതി ഒരിക്കലും ഗുണം പിടിക്കില്ല. “
ഞാനും ശില്‍പയും അത് കേട്ട് ഞെട്ടി. ഈ മനുഷ്യന് എങ്ങനെ ഇപ്പോള്‍ എന്നെ ഇത് പോലെ ശകാരിക്കാന്‍ ആകുന്നു. ആ നെഞ്ചു കല്ലാണോ?
ബാബ അച്ഛനെ പിടിച്ചു. “നിങ്ങള്‍ പുറത്തേക്കു വരോ. നമുക്ക് സംസാരിക്കാം. “
എന്നാല്‍ എല്ലാവരെയും പിന്നും അമ്പരപ്പിച്ചു കൊണ്ട് അച്ഛന്‍ ബാബയുടെ നെഞ്ചില്‍ കിടന്നു പൊട്ടിക്കരഞ്ഞു.
“ഇവനെ ഞാന്‍ ഇങ്ങനെ തെറി വിളിച്ചാല്‍ ആ നിമിഷം തറു തല പറയുന്നവനാ. ഇപ്പൊ ഒന്നും ഓര്‍മ്മയില്ലാതെ പ്രതികരണ ശേഷിയില്ലാതെ ഇവന്‍ ഇരിക്കുന്നത് കണ്ടപ്പോ എനിക്ക് സഹിക്കണില്ല ബാബാ.. “
ഒന്നും മനസ്സിലായില്ലെങ്കിലും ബാബ അച്ഛനെ ആശ്വസിപ്പിച്ചു.
പിന്നെ എല്ലാവരും കുറച്ചു നേരം കരഞ്ഞു. അത് കഴിഞ്ഞു ശില്പയെ പരിചയപ്പെടുത്തി. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അമ്മ അവളെ കെട്ടിപ്പിടിച്ചു. ഇവന് ഓര്‍മ്മ വന്നില്ലേലും നീ ഇനി എന്‍റെ മോളാ എന്നും പറഞ്ഞു അവള്‍ക്കു കഴുത്തില്‍ കിടന്ന മാല ഊരിയിട്ട് കൊടുത്തു. പിന്നെ അവളെയും വിളിച്ചു അവളുടെ അമ്മയെയും അച്ഛനെയും കാണാന്‍ പോയി.
അച്ഛന്‍ മാത്രം എനിക്കരികില്‍ ഇരുന്നു. ആ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ ഇറ്റു വീണു.
“അച്ഛാ.. എനിക്കറിയില്ല എന്ത് പറയണം എന്ന്. എന്‍റെ ഓര്‍മ്മകളില്‍ ഒരിടത്തും എന്‍റെ വീടോ എന്‍റെ പേരോ ഞാനെന്ന വ്യക്തിയോ ഇല്ല. ആകെയുള്ളത് ഇവിടെ മുംബൈയില്‍ വന്നപ്പോള്‍ ഉള്ള മൂന്നോ നാലോ മുഖങ്ങള്‍ ആണ്. എന്നോട് ക്ഷമിക്കൂ അച്ഛാ. “
അച്ഛന്‍ ഒന്നും
💬 Comments
View all comments