Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15
ഒരു ദിവസം അങ്കിതയും പ്രിയങ്കയും വന്നു. അവരെ രണ്ടിനെയും കണ്ടപ്പോള്‍ അവരെ കൂടി ശില്‍പ എന്‍റെ ഗാങ്ങില്‍ ചേര്‍ത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു. പക്ഷെ അവള്‍ എന്‍റെ അന്ത രംഗം മനസ്സിലാക്കി പറഞ്ഞു,
"വേണ്ട മോനെ. ആ വെള്ളം അങ്ങ് വാങ്ങി വച്ചേരെ."
ആ ഞായറാഴ്ച പൊട്ടിപ്പോയ ഓര്‍മ്മച്ചരടിലെ മറ്റൊരു മുത്തു തേടി പോകേണ്ടി വന്ന ദിവസം ആയിരുന്നു. ഡോ. ലക്ഷ്മി തിരിച്ചെത്തി. മേഡം ആണ് പറഞ്ഞത്. അവരുടെ ഫ്ലാറ്റിലേക്ക് എന്നെ കൂട്ടി കൊണ്ട് ചെല്ലാന്‍ പറഞ്ഞിരിക്കുന്നു.
ശില്‍പ കൂടെ വരാമെന്ന് പറഞ്ഞപ്പോള്‍ ബാബ തടുത്തു. “അനിയും മേഡവും കൂടി പോയാല്‍ മതി. “
ഞാന്‍ മാത്രം കേള്‍ക്കെ ശില്‍പ മേഡത്തോട് പറഞ്ഞു. “ദേ മമ്മീ ഈ കൊരങ്ങനെ സൂക്ഷിച്ചോളണം. ആ പെണ്ണും പിള്ളയെ കാണുമ്പോള്‍ വേറെ എന്തേലും ഓര്‍മ്മ വരുന്നെന്നും പറഞ്ഞു ചെല്ലും. “
അവള്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. അറിയാതെ ഞാനും മേഡവും ചിരിച്ചു പോയി.
എന്തായാലും മേഡത്തിന്‍റെ കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു. മേഡം വാങ്ങി തന്ന പുത്തന്‍ ഡ്രസ്സും ഇട്ടു കൊണ്ട്..
അവിടെക്കുള്ള യാത്രയില്‍ ഞാന്‍ ചിന്തിച്ചത് ഡോ. ലക്ഷ്മി എന്നെ ഉപദ്രവിക്കാന്‍ ഏര്‍പ്പാട് ആക്കിയതിനെ കുറിച്ചായിരുന്നില്ല മറിച്ചു അവരും ശില്പയുടെ അച്ഛനുമായും ഉള്ള ബന്ധത്തെ കുറിച്ചായിരുന്നു. അന്ന് ട്രെയിനില്‍ എന്നെ ഒഴിവാക്കിയത് എന്തിനു എന്നതിനെ കുറിച്ച് ആയിരുന്നു.
നഗര ഹൃദയത്തില്‍ നിന്നും തെല്ലു മാറി ആ ബംഗ്ലാവിന്‍റെ ഗേറ്റ് കടക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് ആ നമ്പരില്‍ ആയിരുന്നു. ബംഗ്ലാ നമ്പര്‍ 136. ജുഹു ഒരല്പം ജിജ്ഞാസ തോന്നാതിരുന്നില്ല. അപ്പോഴേക്കും ഞങ്ങള്‍ കാര്‍ പോര്‍ച്ചില്‍ എത്തിയിരുന്നു. അവിടെ ആഡംബര കാറുകളുടെ ഒരു നിര തന്നെയുണ്ട്. എല്ലാം ഒരേ നമ്പരില്‍ അവസാനിക്കുന്നു. 136
മേഡം എന്നെ പടികള്‍ കയറാന്‍ സഹായിച്ചു. അവരുടെ സെക്രട്ടറിയോ മറ്റോ ആണ്, ഒരു പെണ്‍കുട്ടി ഞങ്ങളെ സ്വീകരിച്ചു ഒരു മുറിയില്‍ ഇരുത്തി. ആ സോഫയില്‍ എസിയുടെ കുളിരില്‍ മേഡത്തെ ചേര്‍ന്നിരിക്കുംപോള്‍ എന്‍റെ മനസ്സില്‍ ഞാന്‍ കരുതിയിരുന്ന ചോദ്യങ്ങളൊക്കെ അലിഞ്ഞു പോയി. നിയന്ത്രണം വിടുകയാണോ എന്ന് തോന്നിയ നിമിഷങ്ങളില്‍ ഞാന്‍ വെറുതെ ആ
💬 Comments
View all comments