0%

Chapter Title : ❤ ഫാത്തിമ 2❤ (അൻസിയ)

Author : അൻസിയ Read All Parts 10K

പുറത്തു നിന്ന് ഉപ്പ വിളിച്ചു .... ചായ ഉണ്ടാക്കിയത് അവിടെ തന്നെ വെച്ച് അങ്ങോട്ട് ചെന്നു ....

"എന്താ ഉപ്പാ...??

"അവനോട് ഞാന്‍ പറഞ്ഞു വരാന്‍ വൈകും എന്ന് ചിലപ്പോള്‍ വന്നില്ല എന്നും വരാം ..."

"ഞാൻ പറഞ്ഞില്ലേ ഉപ്പാ ഇക്കാ സമ്മതിക്കില്ല എന്ന് ...."

"അതിന് അവന്‍ പോകണ്ട എന്ന് പറഞ്ഞില്ല എന്നോട് കൊണ്ടു പോകാന്‍ പറഞ്ഞു നിന്നെ...."

അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി ഉള്ളില്‍ നുരഞ്ഞു വന്ന സന്തോഷം ഉമ്മ തിരിച്ച് വരുന്നത് കണ്ട് ഒരു നിമിഷം കൊണ്ട് ഇല്ലാതായി .... വീണ്ടും എന്നെ നോക്കി ഉപ്പ പറഞ്ഞു

"എന്നാ നീ പോയി വസ്ത്രം മാറി വാ ഇന്ന് തന്നെ പോയി വാങ്ങാം ..."

ആ എന്ന് പറഞ്ഞു ഞാന്‍ വേഗം അകത്തേക്ക് പോയി ...

"എടീ ഞാനും മോളും കൂടി കടയില്‍ പോവുകയാ അവളുടെ കുടുംബത്തിലെ കല്ല്യാണം അല്ലേ നിനക്ക് വരുമ്പോള്‍ ഒരു സാരി വാങ്ങട്ടെ....?? "

ഫാത്തിമ പോകുന്നത് അവര്‍ക്ക് സഹിച്ചില്ലെങ്കിലും പതിവില്ലാത്ത കെട്ടിയോന്റെ സാരി വേണമോ എന്ന ചോദ്യത്തിൽ അവര്‍ വീണു ...

" ഇക്ക് സാരി അല്ല വേണ്ടത് ഒരു പർദ്ദയാണ് പുറത്തു പോകുമ്പോള്‍ ഉടുക്കാൻ ഒന്നുമില്ല "

"എന്നാ അത് തന്നെ വാങ്ങാം ..."

എന്ന് പറഞ്ഞ് അയാള്‍ അകത്ത് പോയി തുണി മാറി ഉടുത്തു ...

ഇതിന് എല്ലാം കാരണം ഇന്ന് കാലത്ത് ഉപ്പാക്ക് കാണിച്ച് കൊടുത്ത കണി ആണെന്ന് എനിക്ക് അറിയാം എന്നെ ഒറ്റയ്ക്ക് അടുത്ത് കിട്ടാന്‍ വേണ്ടിയാണ് പത്ത് പൈസ ചിലവാക്കാത്ത ആള്

💬 Comments

View all comments