Chapter Title : ഫസ്റ്റ് നൈറ്റ്
വേഷം. കട്ടിമീശ, ഇരുണ്ട നിറമാണ്. എന്നാലും ഒരു ചന്തം ഒക്കെയുണ്ട്. ടൌണിൽ ബിസിനസ് ആണ് പുള്ളിക്ക് ഒരു റെഡിമേഡ് ഷോപ്. വീട് എന്റെ വീട്ടിൽ നിന്നും കുറച്ചകലെ ഒരു പന്ത്രണ്ടു കിലോമീറ്റർ വരും..പുള്ളി എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും ചിരിച്ചു. ചായ കൊടുത്തിട്ട് ഞാൻ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മച്ചി വിളിച്ചു. "ചെല്ല് അവനു സംസാരിക്കണം ന്ന് അവിടെ വരാന്തയിൽ ഉണ്ട് " ഞാൻ പതിയെ അങ്ങോട്ട് ചെന്നു ." ഞാൻ ജെയിംസ് അലീനക്ക് ഇഷ്ടമായോ " ഒരു പുഞ്ചിരി പാസാക്കി ഞാൻ. ചാടിക്കേറി ഇഷ്ടമാ എന്നൊക്കെ പറയാൻ പറ്റുമോ ?പിന്നെ കണ്ടിട്ട് അധികം സംസാരിക്കുന്ന ആള് അല്ലെന്നു തോന്നി ." ബാക്കിയെല്ലാം വീട്ടുകാർ പറഞ്ഞിരിക്കുമല്ലോ ഇല്ലേ ?" അടുത്ത ചോദ്യം ഞാൻ തലയാട്ടി. പിന്നെയും മൗനം.. "എന്നാൽ ശെരി " പുള്ളി പോയിക്കഴിഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വീട്ടുകാർക്കും ജെയിംസിനെക്കുറിച്ച് നല്ല അഭിപ്രായം ആയിരുന്നു. അധ്വാനശീലൻ, ദൈവഭക്തിയുള്ളവൻ, അതൊക്കെ ശെരിയാണെന്ന് പതുക്കെ എനിക്കും ബോധ്യപ്പെട്ടു. മനസ്സമ്മതം കഴിഞ്ഞതോടെ പിന്നെ എന്നും ഫോൺ വിളിയായി... പ്രണയം പൂത്തുലയുകയായി. അങ്ങിനെ കല്യാണം കഴിഞ്ഞു. എന്റെ സ്വപ്നം പോലെ എന്റെ ഫ്രണ്ട്സും എല്ലാരും പങ്കെടുത്ത ആഘോഷമായ കല്യാണം.വൈകുന്നേരമായി, രാത്രിയായി.. ഞാൻ മണിയറയിലെത്തി. കുറച്ചുകഴിഞ്ഞപ്പോൾ ഇച്ചായനും എത്തി. ഇച്ചായൻ വിളിയൊക്കെ ഞാൻ പണ്ടേ തുടങ്ങിയിരുന്നു. ഞാൻ ആരാ മോള്. പതിയെ ഞങ്ങൾ കിടക്കയിലിരുന്നു. "ലിനു" ഇച്ചായൻ വിളിച്ചു എന്നെ വീട്ടിൽ എല്ലാരും ലിനു എന്നാണ് വിളിക്കുക മ്മ്മം.. ഞാൻ മൂളി. ഒരു ഇത്തിരി പേടി ഉണ്ടോ എന്ന് ചോദിച്ചാൽ
💬 Comments
View all comments