0%

Chapter Title : ഫസ്റ്റ് നൈറ്റ്‌

Author : kkstories Read All Parts 370

ഉണ്ട്. ആദ്യമായിട്ടാണെ ഒരു കല്യാണം കഴിക്കുന്നേ, അതിന്റെ ഒരു ഇത്. "നീ എന്നെ ഇതിനുമുൻപ് എവിടെയേലും വച്ചു കണ്ടിട്ടുണ്ടോ " എനിക്ക് ആ ചോദ്യം വിചിത്രമായി തോന്നി. ഇത്രനാളും ഫോണിൽ സംസാരിക്കുകയും നേരിട്ട് കാണുകയും ചെയ്തിട്ട് ഒരിക്കൽ പോലും ചോദിക്കാത്ത ചോദ്യം. "ഇതെന്താ ഇച്ചായ ഇപ്പൊ ഇങ്ങിനെ ഒരു ചോദ്യം " ഞാൻ ചോദിച്ചു "നീ പറയു " ഞാൻ പറഞ്ഞു "ഇല്ല " "ഇല്ലേ ?" "ഇല്ല "ഞാൻ വീണ്ടും. എനിക്ക് ഒരു ചെറിയ പേടി കയറിതുടങ്ങി. കർത്താവെ, ഇങ്ങേരു എന്നാ ഉദ്ദേശിച്ചാ... ഇനി ഞാൻ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞോ എന്നറിയുന്നതിന് മുൻപ് നമുക്ക് ഒരിത്തിരി ഫ്ലാഷ്ബാക്കിലേക്ക്‌ പോവാം എന്റെ ഡിഗ്രി പഠനകാലം. അത്യാവശ്യം വികൃതിത്തരങ്ങളും ഒക്കെയായി നടക്കുന്ന കാലം. പ്രണയം ഒന്നും ഉണ്ടായില്ല എന്ന് ഞാൻ പറയുന്നില്ല. ഇങ്ങോട്ട് ഒരുപാട് പ്രണയാഭ്യർഥനകൾ വന്നിട്ടുണ്ട്. നമ്മുടെ വീട്ടുകാരെക്കുറിച്ച് നല്ലവണ്ണം അറിയാവുന്നതുകൊണ്ടും അപ്പച്ചനും എന്റെ ചേട്ടനും ഒരു മൂരാച്ചി സ്വഭാവക്കാരായാത് കൊണ്ടും ഞാൻ അങ്ങ് പുറകോട്ടു നിന്നെന്നെ ഉള്ളൂ. അല്ലാതെ പ്രേമിക്കാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഫൈനൽ ഇയർ ലാസ്റ്റ് ക്ലാസ്സ്‌ തീരുന്ന ദിവസം. ഉച്ചവരെ ഉണ്ടായിരുന്നുള്ളൂ ക്ലാസ്സ്‌. പിറ്റേന്ന് സ്റ്റഡി ലീവ് തുടങ്ങുകയാണ്. ഒന്നരമാസം കഴിഞ്ഞാണ് പരീക്ഷ. എന്റെ അമ്മച്ചിയുടെ വീട് വയനാട്ടിൽ ആണ് അവിടെ അമ്മച്ചിയുടെ ആങ്ങളയുടെ മോളുടെ കല്യാണം ആണ് വരുന്ന ആഴ്ച. സ്റ്റഡി ലീവ് ആയതുകൊണ്ടും വായിനോക്കാൻ കിട്ടുന്ന അവസരം പാഴാക്കേണ്ട എന്നോർത്തും ഞാനും പോവാൻ തീരുമാനിച്ചു. ഞാനും അമ്മച്ചിയും മാത്രമേ പോവുന്നുള്ളൂ. നമുക്ക് കഥയിലേക്ക് വരാം. ക്ലാസ്സ്‌ കഴിഞ്ഞു നട്ടുച്ചക്ക്

💬 Comments

View all comments