0%

Chapter Title : ഫേക്ക് ലവ് 1 [Fang leng]

Author : kkstories Read All Parts 2343

പുറത്ത് പാർക്ക്‌ ചെയ്തിരിക്കുന്ന ബൈക്കിനടുത്തേക്ക് എത്തി

നീതു : ഹെൽമെറ്റ്‌ എടുക്ക്

അശ്വിൻ : നീ എന്തിനാടി വെറുതെ വെക്കുന്നെ... ഇവിടെ നിന്നെ അറിയുന്ന ആരെങ്കിലും ഉണ്ടോ..

നീതു : ആരെങ്കിലും ഒരാള് കണ്ടാൽ മതി

ഇത്രയും പറഞ്ഞു നീതു ഹെൽമെറ്റ്‌ വച്ചോണ്ട് ബൈക്കിൽ കയറി

നീതു : എങ്ങോട്ടാ പോകാൻ പോകുന്നെ...

അശ്വിൻ : ഇവിടെ അല്പം ദൂരെയായി ഒരു ഗാർഡൻ സെറ്റപ്പ് ഉണ്ട് വലിയ മരങ്ങൾ ഒക്കെ നിറഞ്ഞ... നല്ല തണലും ഉണ്ടാകും കാണാനും കുറേ ഉണ്ടാകും

ഇത്രയും പറഞ്ഞു അശ്വിൻ ബൈക്ക് മുന്നോട്ട് എടുത്തു

കുറച്ച് സമയത്തിനു ശേഷം ഇരുവരും ഗാർഡനുള്ളിൽ

നീതു : എന്ത് ഭംഗിയാ അല്ലെ...ഈ സ്ഥലം എങ്ങനെ അറിയാം

അശ്വിൻ : അതൊക്കെ അറിയാം

നീതു : അധികം ആളുകളെയൊന്നും കാണുന്നില്ലല്ലോ

അശ്വിൻ : ടിക്കറ്റ് നല്ല റേറ്റാ അതാ ആള് കുറവ്

നീതു : നല്ല റേറ്റോ... എത്രയായി നല്ല കാശ് പൊടിച്ചു അല്ലെ

അശ്വിൻ : അതൊന്നും നീ അറിയണ്ട വാ കുറേ കാണാൻ ഉണ്ട്

അവർ മുന്നോട്ട് നടന്നു

നീതു : ഇതൊക്കെ എന്ത് ചെടികളാ അശ്വിനെ നമ്മുടെ നാട്ടിൽ ഒന്നും കണ്ട് പരിചയമില്ലല്ലോ

അശ്വിൻ : ആർക്ക് അറിയാം എന്തായാലും കാണാൻ കൊള്ളാം നിന്നെ പോലെ തന്നെ...

നീതു : ഇത് ഇത്തിരി ഓവറാ കേട്ടോ...

അശ്വിൻ : എന്തായാലും നിനക്ക് ഇഷ്ടപെടുന്നുണ്ടല്ലോ...

നീതു : ആര് പറഞ്ഞു

അശ്വിൻ : ഞാൻ ഇടക്കിടക്ക് ഇങ്ങനെയൊക്കെ പറയുമ്പോൾ നിന്റെ മുഖം ചുമക്കുന്നത് ഞാൻ കാണുവല്ലേ...

നീതു : നീ പോയേ...

അശ്വിൻ : അതെന്താ നോക്കുന്നെ

നീതു : ഈ ചെടിയുടെ വിത്ത് വല്ലതും കിടപ്പുണ്ടോ എന്ന് നോക്കുന്നതാ

അശ്വിൻ : എന്റെ വാവേ അവിടുന്ന് ഇങ്ങ് വന്നേ ചെടിയിൽ എങ്ങാനും തൊട്ടാൽ അവര് തൂക്കി വെളിയിലാക്കും എല്ലായിടത്തും ക്യാമറയുണ്ട്... വാ ഇവിടെ വന്നു നിക്ക് ഒന്ന് രണ്ട് ഫോട്ടോസ് എടുക്കട്ടെ

നീതു പതിയെ അവന്റെ അടുത്തേക്ക് വന്നു

അശ്വിൻ : തിരിഞ്ഞു നിന്നെ

💬 Comments

View all comments