0%

Chapter Title : ഫേക്ക് ലവ് 1 [Fang leng]

Author : kkstories Read All Parts 2344

നീതു : എന്തിന്

അശ്വിൻ : ദോ അങ്ങോട്ട് നോക്ക് പെണ്ണെ

നീതു പതിയെ തിരിഞ്ഞു അവൻ പറഞ്ഞ ഇടത്തേക്ക് നോക്കി

നീതു : ഒന്നുമില്ലല്ലോ

അശ്വിൻ പതിയെ തന്റെ പോക്കറ്റിൽ നിന്നും ചെറിയ ലോക്കറ്റോട് കൂടിയ ഒരു മാല കയ്യിലേക്ക് എടുത്ത് പിന്നിൽ നിന്ന് അവളുടെ കഴുത്തിലേക്ക് അണിയിച്ചു

"ഹാപ്പി ബർത്ത് ഡേ വാവേ "

നീതു വേഗം തന്നെ അവനെ തിരിഞ്ഞു നോക്കി

അശ്വിൻ : മാല എങ്ങനെയുണ്ട്

നീതു : ഇതിപ്പോൾ എന്തിനാ ഡ്രസ്സ്‌ വാങ്ങി തന്നതല്ലേ... നല്ല വിലയുണ്ടോ... വേണ്ട അശ്വിനെ ഇത് തിരിച്ചെടുക്ക്

അശ്വിൻ : ഞാൻ തന്ന കാര്യം തിരിച്ചെടുക്കില്ല എന്ന് അറിയില്ലേ... നിന്റെ കഴുത്ത് ഒഴിഞ്ഞു കിടക്കുന്നത് കാണാൻ ഒരു രസവുമില്ല.. ഇപ്പോഴാ ഒരു ചന്തം വന്നേ...

ഇത് കേട്ട നീതു വേഗം തന്നെ അശ്വിനെ കെട്ടിപിടിച്ചു... അശ്വിൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല...

അശ്വിൻ : മതി... മതി ക്യാമറ ഉണ്ട് കേട്ടോ...

നീതു അവന്റെ ദേഹത്ത്‌ നിന്ന് വിട്ടുമാറി ശേഷം പതിയെ തന്റെ കണ്ണ് തുടച്ചു

അശ്വിൻ : നീ കരഞ്ഞോ...

നീതു : ഹേയ് ഇല്ല... നീ വാ ഫോട്ടോ എടുക്കണ്ടേ... ഞാൻ കണ്ണാടി മാറ്റാം നിനക്ക്‌ അതല്ലേ ഇഷ്ടം

അശ്വിൻ അവളുടെ ഫോട്ടോട് എടുക്കാൻ തുടങ്ങി

അശ്വിൻ : ഇതാ ഈ പൂവ് കൂടി വച്ചോ

നീതു : ഇത് എവിടുന്ന് കിട്ടി

അശ്വിൻ : അതൊക്കെ കിട്ടി

ഇത്രയും പറഞ്ഞു അശ്വിൻ അത് അവളുടെ മുടിയിൽ വച്ചു

അശ്വിൻ : ഉം... കൊള്ളാം ഇനി ആ കണ്ണാടി എടുത്ത് വച്ചോ വെറുതെ തട്ടി തടഞ്ഞു വീഴണ്ട

അവർ കുറേ നേരം കൂടി അവിടെ ചുറ്റി കറങ്ങി

നീതു : കോളേജ് ടൈം കഴിഞ്ഞു... നമുക്ക് പോയാലോ

അശ്വിൻ : പോകാം. അടുത്തല്ലേ ബീച്ച് അങ്ങോട്ട് പോകാം

നീതു : ഇനി ബീച്ചിൽ പോണോ..

അശ്വിൻ : പോകാതെ പിന്നെ...

നീതു : ഹോസ്റ്റലിൽ കയറാൻ താമസിച്ചാൽ...

അശ്വിൻ : എന്റെ പൊന്ന് നീതു...

💬 Comments

View all comments