0%

Chapter Title : ഫേക്ക് ലവ് 1 [Fang leng]

Author : kkstories Read All Parts 2325

അടിക്കട്ടെ കോളേജിൽ നമ്മളാണല്ലോ ആദ്യമായി പ്രേമിക്കുന്നെ പേടിക്കാതെ വാ നീതു... ഹേയ് നിക്ക്

നീതു : എന്താടാ

അശ്വിൻ : നിക്ക് നിന്റെ ടൈ ലൂസാ ഞാൻ ശെരിയാക്കിതരാം

ഇത്രയും പറഞ്ഞു അശ്വിൻ പതിയെ നീതുവിന്റെ യൂണിഫോം ടൈ നേരെയാക്കി

"പെർഫെക്ട് ഇനി ഈ ഉണ്ടകണ്ണാടി കൂടി മാറ്റിയാൽ നന്നായി ഇരിക്കും"

നീതു : എന്നിട്ട് വേണം ഞാൻ തട്ടി തടഞ്ഞു വീഴാൻ

അശ്വിൻ : ലെൻസ്‌ ഉപയോഗിച്ചാൽ മതിയെടി

നീതു : അതെനിക്ക് കംഫർട്ടബിൾ അല്ലടാ

അശ്വിൻ : എന്നാൽ ശെരി നിന്റെ ഇഷ്ടം പോലെ...

അല്പനേരത്തിനുള്ളിൽ അവർ കോളേജ് ക്യാമ്പസിലേക്ക് കയറി

നീതു : സമയം പോയി...

അശ്വിൻ : ആര് പറഞ്ഞു 15 മിനിറ്റ് ഇനിയും ഉണ്ട്... പിന്നെ നിന്റെ ബർത്ത് ഡേ അടുത്ത മാസമല്ലേ

നീതു : അപ്പോൾ ഓർമ്മയുണ്ട് ഞാൻ കരുതി മറന്നു കാണുമെന്നു

അശ്വിൻ : എന്റെ വാവയുടെ ബർത്ത് ഡേ ഞാൻ അങ്ങനെ മറക്കുവോ....

നീതു : എന്നാൽ പറയ് എന്നാ ബർത്ത് ഡേ പറയ്

അശ്വിൻ : ഉം...

നീതു : കണ്ടോ... കണ്ടോ...

അശ്വിൻ : ഒക്ടോബർ 7 എനിക്ക് ഓർമ്മയുണ്ട് പെണ്ണെ.. ശരി നിനക്ക് എന്ത് ഗിഫ്റ്റാ വേണ്ടത്

നീതു : എനിക്ക് ഒന്നും വേണ്ട...

അശ്വിൻ : അതെന്താ അങ്ങനെ ഒരു പറച്ചിൽ

നീതു : അതല്ലടാ നീ ഇങ്ങനെ ഒന്നും നോക്കാതെ പൈസ ചിലവാക്കിയാൽ എങ്ങനെയാ ഇപ്പോൾ തന്നെ ഹോട്ടലിൽ പത്തഞ്ഞൂറ് രൂപയായില്ലേ

അശ്വിൻ : എത്ര ആയി എന്നൊന്നും നീ ഇപ്പോൾ നോക്കണ്ട...എന്താ വേണ്ടത് എന്ന് പറ

നീതു : എന്തെങ്കിലും മതി അശ്വിനെ... ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല നീ ഓർത്തല്ലോ അത് മതി

അശ്വിൻ : എന്നാൽ ഞാൻ തന്നെ തീരുമാനിച്ചോളാം നീ വാ... പിന്നെ ബർത്ത് ഡേയ്യ്ക്ക് എനിക്ക് എന്ത് തരും

നീതു : നിന്റെ ബർത്ത് ഡേയ്ക്ക്‌ ഇനിയും ഒരുപാട് നാളില്ലേ

അശ്വിൻ : എന്റെ മണ്ടി... എന്റെ ബർത്ത്ഡേക്ക്‌ അല്ല നിന്റെ ബർത്ത്ഡേയ്ക്ക്

നീതു : എന്റെ ബർത്ത് ഡേയ്ക്ക്‌ ഞാൻ എന്തിനാ നിനക്ക് എന്തെങ്കിലും തരുന്നെ...

അശ്വിൻ : അത് അങ്ങനെയാ ബർത്ത്ഡേക്ക്‌ ഗേൾഫ്രണ്ട് ബോയ്ഫ്രണ്ടിന് എന്തെങ്കിലും കൊടുക്കണം

നീതു : അങ്ങനെ ഉണ്ടോ... ശരി നിനക്ക് എന്താ വേണ്ടേ

അശ്വിൻ : എന്താണെങ്കിലും തരുവോ

💬 Comments

View all comments