Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
അത് തന്നെയാ ഞാനും ചോദിക്കുന്നെ ആര് കെട്ടിയാലും നിനക്ക് ഒരു പ്രശ്നവുമില്ല പിന്നെ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നെ
അശ്വിൻ : നിനക്ക് എന്താടി ങ്ങേ...
നീതു : എനിക്ക് ഒന്നുമില്ല...
ഇത്രയും പറഞ്ഞു നീതു അശ്വിനെ തിരിഞ്ഞു നോക്കികൊണ്ട് നടന്നു പെട്ടെന്നാണ് മുന്നിലെ മതിലിൽ അവളുടെ മുഖം വന്നിടിച്ചത്...
നീതു : ഹാ.....
നീതു മുഖം പൊത്തിക്കൊണ്ട് നിന്നു
അശ്വിൻ : ഇവള്... അവൻ വേഗം അവളുടെ അടുത്തേക്ക് എത്തി
അശ്വിൻ അവളുടെ കൈകൾ മുഖത്ത് നിന്നും പിടിച്ചു മാറ്റി അപ്പോഴാണ് നീതുവിന്റെ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും ചോരവരുന്നത് അവൻ ശ്രദ്ധിച്ചത്
അശ്വിൻ : നാശം പിടിച്ചവളെ നീ.... ഇങ്ങോട്ട് വാടി...
അശ്വിൻ അവളെ ബെഡിൽ പിടിച്ചിരുത്തി
അശ്വിൻ : എടി മൂക്കിൽ നല്ല ഇടി കിട്ടിയോ...
നീതു ഒന്നും മിണ്ടിയില്ല
അശ്വിൻ : വാ തുറന്നു പറ നീതു..
അശ്വിൻ എവിടെ നിന്നോ അല്പം പഞ്ഞികൊണ്ടുവന്നു അവളുടെ മൂക്കും ചുണ്ടും തുടച്ചു ശേഷം രക്തം വന്ന മൂക്കിൽ അല്പം പഞ്ഞി കയറ്റി വച്ചു
നീതു : എന്തടാ കാണിക്കുന്നെ
അശ്വിൻ : പിടക്കണ്ട രക്തം നിൽക്കാനാ... ഇന്ന് മുഴുവൻ രക്തകളിയാണല്ലോ ദൈവമേ..
നീതു : എന്റെ മൂക്കിൽ പഞ്ഞി വച്ചു കാണാനാ നിനക്ക് ഇഷ്ടം എന്ന് എനിക്ക് അറിയാം
അശ്വിൻ : ടി... നീ...
അശ്വിൻ പതിയെ ചിരിച്ചു
നീതു പതിയെ വീണ്ടും തന്റെ മൂക്ക് തടകി
അശ്വിൻ : കാണാൻ വയ്യെങ്കിൽ നിനക്ക് ആ കണ്ണാടി വച്ചുകൊണ്ട് നടന്നൂടെ
നീതു : ഞാൻ
💬 Comments
View all comments