0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.1K

ചോര പോയി... നമുക്ക്.. നമുക്ക് ഹോസ്പിറ്റലിൽ...

അശ്വിൻ : ഒന്നുമില്ല...

അശ്വിൻ അവളെ പിടിച്ചു ബെഡിൽ ഇരുത്തിയ ശേഷം കയ്യിൽ പഞ്ഞിയെടുത്ത് അവളുടെ പൊട്ടിയ ചുണ്ട് തുടക്കാൻ തുടങ്ങി...

അശ്വിൻ : വേദനയുണ്ടോ...

നീതു : ഇല്ല.. നിനക്കോ...

അശ്വിൻ : ചെറുതായിട്ട്...

ഇത്രയും പറഞ്ഞ ശേഷം അശ്വിൻ പതിയെ അവളുടെ ചുണ്ടിലെ മുറിവിൽ കൈകൊണ്ട് തൊട്ടു...

നീതു പതിയെ വിതുമ്പാൻ തുടങ്ങി...

അശ്വിൻ : വാ എന്തെങ്കിലും കഴിക്കാം

നീതു : എനിക്ക് വേണ്ട...

അശ്വിൻ : പ്രശ്നം ഉണ്ടാക്കല്ലേ... പ്ലീസ് വാ...

അല്പനേരെത്തിനുള്ളിൽ അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി...

നീതു : നീ എന്തിനാ കത്തിയിൽ പിടിച്ചെ... എന്തെങ്കിലും പറ്റിയെങ്കിലോ...

അശ്വിൻ : നീ ചാകും എന്നൊക്കെ പറഞ്ഞുകൊണ്ട് നിന്നാൽ ഞാൻ എന്ത് ചെയ്യാനാ...

നീതു : ഞാൻ ചാകാൻ ഒന്നുമല്ല... നിന്നെ ഒന്ന്‌ പേടിപ്പിക്കാൻ വേണ്ടിയാ...

"ഇപ്പഴും ഉടായിപ്പ് നിർത്താറായില്ല അല്ലേ "

നീതു : എന്താ പെട്ടെന്ന് എന്നോട് ദേഷ്യമായെ...ഇന്നലെയൊക്കെ...

അശ്വിൻ : നിനക്ക് അറിയില്ലേ... ങ്ങേ.. ഏതോ ഒരു കോപ്പൻ നിന്നെ കെട്ടാൻ വരുന്നു എന്ന് കേട്ടാൽ ഞാൻ മിണ്ടാതെ ഇരിക്കണോ..

ഇത് കേട്ട നീതു പതിയെ ചിരിച്ചു.

അശ്വിൻ : എന്തിനാടി ചിരിക്കുന്നെ...

നീതു : ഒന്നുമില്ല... എനിക്ക് മതി ഇത്രയും പറഞ്ഞു നീതു പാത്രവുമായി കിച്ചണിലേക്ക് പോയി ശേഷം അല്പസമയത്തിനുള്ളിൽ തിരികെ എത്തി

നീതു : എന്നെ ആര് കെട്ടിയാൽ നിനക്ക് എന്താ....🙄

അശ്വിൻ : ആര് കെട്ടിയാലും എനിക്ക് ഒരു കോപ്പുമില്ല... പോരെ...

നീതു :

💬 Comments

View all comments