Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
ഒരാള് പോലും എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല... പക്ഷെ നിന്റെ കാര്യത്തിൽ എനിക്ക് തെറ്റ് പറ്റി... നിനക്ക് എന്നെ ശെരിക്കും ഇഷ്ടമാണെന്ന് കരുതി.... അതാ നിന്റെ കൂടെ കിടന്നെ... പക്ഷെ നീയാ എന്നെ ഏറ്റവും കൂടുതൽ ചതിച്ചെ..ഒരുത്തിയെ കൂടെ കൊണ്ട് നടന്നു അവളും ചതിച്ചു... നിന്നെ വേണമെന്നാ ഞാൻ അവസാനമായി ആഗ്രഹിച്ചെ... എപ്പോഴത്തെയും പോലെ അതും.... നിന്നെയാടാ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചേ....
അശ്വിൻ വേഗം തന്നെ അവളുടെ കയ്യിൽ പിടുത്തമിട്ടു...
അശ്വിൻ : നീതു ബലം പിടിക്കരുത് വിട്...
നീതു : വിട്... വിടാൻ
ഇരുവരും പിടിവലി കൂടുവാൻ തുടങ്ങി...ഒടുവിൽ അശ്വിൻ കട്ടർ ഒരുവിധം പിടിച്ചു വാങ്ങി...
"ഹാ..."
അപ്പോഴേക്കും പിടിവലിക്കിടയിൽ അശ്വിന്റെ കൈയ്യിൽ മുറിവേറ്റിരുന്നു
നിലത്ത് മുഴുവൻ ചോര ഇറ്റ് വീഴാൻ തുടങ്ങി
അശ്വിൻ : ആ....
നീതു : അശ്വിനെ....
ചോര കണ്ട നീതു പേടിക്കാൻ തുടങ്ങി
അശ്വിൻ പഞ്ഞികൊണ്ട് വേഗം മുറിവ് പൊത്തി നീതുവിന്റെ കരച്ചിൽ ഒച്ചത്തിലായി
നീതു : അമ്മാ....😭.... അശ്വിനെ...
അശ്വിൻ : ഒന്നുമില്ല... പേടിക്കാതിരിക്ക്...
നീതു : ചോര... ചോര നിക്കുന്നില്ല...
അശ്വിൻ വേഗം പഞ്ഞിയും മറ്റും എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കയറി കതക് അടച്ചു
നീതു വേഗം തന്നെ വാതിലിനടുത്ത് വന്നു വാതിലിൽ അടിക്കാൻ തുടങ്ങി...
"അശ്വിനെ... അശ്വിനെ..."
അല്പസമയത്തിനുള്ളിൽ അവൻ വാതിൽ തുറന്നു നീതു വേഗം അവനെ നോക്കി അശ്വിൻ കയ്യിലെ മുറിവ് കെട്ടിവെച്ചിരുന്നു.. ബാത്‌റൂമിൽ അവിടെ അവിടെയായി ചോര കാണാമായിരുന്നു
അശ്വിൻ : കരച്ചില് നിർത്ത്... വലിയ മുറിവ് ഒന്നുമല്ല...
നീതു : കുറേ
💬 Comments
View all comments