Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
തേച്ച് കുളിക്കാൻ എങ്കിലെ നീ തൊട്ടതിന്റെ വൃത്തികേട് എന്റെ ദേഹത്ത് നിന്ന് പോകു...
ഇതൊക്കെ കണ്ട് അശ്വിൻ ഒന്നും മിണ്ടാതെ അല്പനേരം ഇരുന്നു... നീതു പതിയെ ബെഡിലേക്ക് കിടന്നു...
പെട്ടെന്നാണ് അശ്വിന്റെ കരച്ചിൽ ശബ്ദം അവളുടെ ചെവിയിലേക്ക് എത്തിയത് നീതു വേഗം എഴുനേറ്റുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. അവനപ്പോൾ കരയുകയായിരുന്നു...
നീതു : നീ എന്താ കാണിക്കുന്നേ ങ്ങേ...
അശ്വിൻ വേഗം കണ്ണ് തുടച്ചു.. എന്നാൽ അവന് കരച്ചിൽ നിർത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല...
നീതു : ഞാൻ ഓരോന്ന് പറഞ്ഞപ്പോൾ വേദനിച്ചു അല്ലേ... എനിക്കും അങ്ങനെ തന്നെയാ... എന്നെ എന്തൊക്കെയാ വിളിച്ചെ... എനിക്ക് നോവത്തില്ലേ...
അശ്വിൻ വേഗം തന്നെ അവളെ കെട്ടിപിടിച്ചു ശേഷം അനങ്ങാതെ അങ്ങനെ തന്നെ ഇരുന്നു...
നീതു : എന്താ കാണിക്കുന്നെ മതി...ഇതൊന്നും വേണ്ട... ഫോട്ടോസ് ഒക്കെ നിന്റെ കയ്യിൽ തന്നെയല്ലേ നീ പറയുന്നതൊക്കെ ഞാൻ അനുസരിച്ചുകൊള്ളാം.
അശ്വിൻ : മതി നീതു... ഇനി എന്നെ ഇങ്ങനെ നോവിക്കല്ലേ സഹിക്കാൻ വയ്യ😭... ഫോട്ടോ ഒന്നും ഇല്ല വാവേ... ആകെ ഉള്ളത് നീ മുടി കിടക്കുന്ന ആ രണ്ട് ഫോട്ടോയും ആ ബെഡഷീറ്റിന്റെ ഫോട്ടോയുമാ അല്ലാതെ വേറെ ഒന്നുമില്ല... ഞാൻ ന്യുട് ഒന്നും എടുത്തിട്ടില്ല... സത്യമായും ഇല്ല...
നീതു : എന്തിനാ ഇപ്പോൾ എന്നോട് ഇതൊക്കെ പറയുന്നെ
അശ്വിൻ : നീ എന്നെ വെറുക്കാതിരിക്കാൻ
നീതു : ഞാൻ വെറുത്താൽ തന്നെ എന്താ... നിനക്കും എന്നോട് വെറുപ്പ് തന്നെയല്ലേ...
അശ്വിൻ : ആദ്യം നിന്നോട് എനിക്ക് വെറുപ്പായിരുന്നു... ഫസ്റ്റ് ഇയറിൽ നീ എന്നെ തല്ലിയപ്പോൾ അത് പകയായി
💬 Comments
View all comments