Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
മാറി... പിന്നെ പ്രതീകാരമായി... അതിന് വേണ്ടി ഏറ്റവും മോശമായിട്ടുള്ള വഴിയാ ഞാൻ കണ്ടുപിടിച്ചെ... പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ നിന്നോട് എന്തോ അടുപ്പം ഉള്ളത് പോലെ തോന്നി... അത് നിന്നോടുള്ള ലസ്റ്റ് ആണെന്ന് ഞാൻ തന്നെ എന്നോട് പറഞ്ഞു... നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നപ്പോഴും അതെ ചിന്തയായിരുന്നു.. നിന്റെ ദേഹം നേടിയാൽ എന്റെ പ്രതികാരവും ഉള്ളിലെ ആ എന്തെന്ന് അറിയാത്ത ഫീലിംങ്ങും പോകുമെന്ന് കരുതി.. പക്ഷെ ഒന്നും ഉണ്ടായില്ല അന്ന് രാത്രിക്ക് ശേഷം ആ ഫീലിംഗ്സ് എന്താണെന്ന് എനിക്ക് ശെരിക്കും പിടികിട്ടി... ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടന്ന് എനിക്ക് ബോധ്യമായി.. പക്ഷെ അതിനുള്ളിൽ നീ എല്ലാം അറിഞ്ഞു... ഒപ്പം നീയും എന്നെ ചീറ്റ് ചെയ്യുവായിരുന്നെന്ന് ഞാനും... ആദ്യം നിന്നെ കൊല്ലണം എന്നാ തോന്നിയെ... പിന്നെ ഇത് നല്ലതിനാണെന്ന് തോന്നി നിന്നെ എന്റെ മനസ്സിൽ നിന്നും കളയാലോ പക്ഷെ അതിന് മുൻപ് നിന്നെ എനിക്ക് പൂർണ്ണമായും വേണമെന്ന് തോന്നി ഇനി ഒരിക്കലും നീ എന്നെ മോഹിപ്പിക്കാതിരിക്കാൻ... പക്ഷെ ഒന്നും ശരിയാകുന്നില്ല... ഓരോ തവണയും നിന്നോട് ഇഷ്ടം കൂടി വരുവാ... നിന്നോട് ഹാർഷായി പെരുമാറി നോക്കി... പക്ഷെ അധിക നേരം പിടിച്ചു നിൽക്കാൻ പറ്റുന്നില്ല... നീ എന്നെ അങ്ങനെ കാണണ്ട എന്ന തോന്നലാ... ചിലപ്പോൾ തോന്നും നിന്നോട് ഒരു ദയയും കാണിക്കരുതെന്ന്... പക്ഷെ നിന്റെ മുഖത്ത് നോക്കുമ്പോൾ അത് പറ്റില്ല...നിന്നെ വിട്ടുകളായാൻ എനിക്ക് പറ്റില്ല എന്ന് മനസ്സിലാക്കിയപ്പോഴേക്കും കുറേ വൈകി... നിനക്ക് എന്നോട് എത്ര വെറുപ്പാ എന്ന് എനിക്ക് ഇപ്പോഴാ മനസ്സിലായേ...ചെയ്തതെല്ലാം തെറ്റിപ്പോയി... അവസാനം നമ്മൾ തമ്മിൽ എല്ലാം ശരിയാകുമെന്നാ ഞാൻ കരുതിയെ...
ഇപ്പോൾ
💬 Comments
View all comments