Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
ഞാൻ എന്ത് പറഞ്ഞാലും നീ വിശ്വസിക്കില്ല... എന്റെ അവസ്ഥ എന്താണെന്ന് നിനക്ക് മനസ്സിലാകുകയും ഇല്ല... വെറുക്കാനും പറ്റുന്നില്ല ഒഴിവാക്കാനും പറ്റുന്നില്ല... സ്നേഹിക്കാനൊട്ട് നീ സമ്മതിക്കുന്നുമില്ല...
നീതു : ഞാൻ വിശ്വസിച്ചിട്ടും സമ്മതിച്ചിട്ടും എന്തെങ്കിലും കാര്യം ഉണ്ടോ...
അശ്വിൻ : എന്താ...
നീതു : നിന്റെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയാം.നീ പറഞ്ഞില്ലേ ആ അവസ്ഥ... അത് തന്നെയാ എന്റെയും പ്രശ്നം... അതുകൊണ്ട് എനിക്ക് മനസ്സിലാകും...
നീതു പതിയെ ബെഡിലേക്ക് കിടന്നു
നീതു : വാ ഇവിടെ കിടക്ക് എനിക്ക് സംസാരിക്കണം
അശ്വിൻ അവളുടെ അടുത്തായി കിടന്നു..
നീതു : എവിടുന്നാ പറഞ്ഞു തുടങ്ങുക.... ഉം കുട്ടികാലം മുതൽ പറയാം... എല്ലാവർക്കും കുട്ടികാലത്തെ കുറിച്ചും സ്കൂൾ ലൈഫിനെ കുറച്ചുമൊക്കെ എന്തെങ്കിലുമൊക്കെ നല്ല ഓർമ്മകൾ കാണില്ലേ എനിക്ക് അങ്ങനെ ഒന്നുമില്ല... ഒന്നുമെന്ന് പറഞ്ഞാൽ ഒന്നും.. നല്ലൊരു ബാഗില്ല, യൂണിഫോം ഇല്ല, ടെക്സ്റ്റ് ഇല്ല, എല്ലാവരും പുതിയ ഡ്രെസ്സും മറ്റും കൊണ്ടുവരുമ്പോൾ എനിക്ക് മാത്രം... എല്ലാവരും ടൂറിനൊക്കെ പോകുമ്പോൾ ഞാൻ മാത്രം, ഇങ്ങനെയൊക്കെയുള്ള ഒരുപാടു പേരുണ്ട് ഉള്ളത് കൊണ്ടു ജീവിക്കണം ഇതൊക്കെ ഞാൻ ഒരുപാടു കേട്ടിട്ടുണ്ട്... പക്ഷെ എന്റെ അവസ്ഥ എനിക്കേ അറിയു വിഷമവും നാണക്കേടും ഹോ.... ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ അവരുടെ മകളുടെ സ്വർണ്ണ മാല ഞാൻ അല്പനേരം വാങ്ങിച്ചിട്ടു ആഗ്രഹം കൊണ്ടു ചെയ്തതാ... അതിന് എനിക്ക് കിട്ടിയ വഴക്ക്... എന്നെ കള്ളിവരെയാക്കി.. വീട്ടിൽ ചെന്നിട്ട് അച്ഛന്റെ കയ്യിൽ നിന്നും തല്ല് വേറെ.. എനിക്ക് അതൊന്നും ഓർക്കാൻ കൂടി വയ്യ.. പിന്നീട് ഹൈസ്കൂൾ ആയപ്പോൾ കാര്യങ്ങൾ അല്പം മാറി...
💬 Comments
View all comments