0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.1K

സ്കൂളിൽ വച്ചും എവിടെയെങ്കിലും ചെല്ലുമ്പോഴുമൊക്കെ എന്നെ ആൺ പിള്ളേർ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു എന്റെ പ്രായത്തിൽ ഉള്ളവർ മാത്രമല്ല പല പ്രായത്തിൽ ഉള്ളവരുടെയും കണ്ണുകൾ എന്റെ മേൽ പതിയുന്നത് ഞാൻ ശ്രദ്ധിച്ചു.. വില കൂടിയ ഡ്രസ്സൊ മറ്റോ ഇല്ലെങ്കിൽ പോലും ചടങ്ങുകളിൽ മറ്റും പോകുമ്പോൾ ആളുകൾ എന്നെ ശ്രദ്ധിച്ചു.. ആദ്യമായി എനിക്ക് എന്തോ ഉണ്ട് എന്ന തോന്നൽ എനിക്ക് ഉണ്ടായി അതൊരു കോൺഫിഡൻസ് ആയിരുന്നു..സ്കൂളിലേയും മറ്റും പയ്യമ്മർ എന്നോട് ഇങ്ങോട്ട് വന്നു മിണ്ടാൻ തുടങ്ങി...ചിലരൊക്കെ പ്രേമം ആണെന്ന് പറഞ്ഞു വന്നു തുടങ്ങി ആദ്യമൊക്കെ പേടിയായായിരുന്നു... ഒന്നും മിണ്ടാതെ ഒഴിവാക്കി വിടും എല്ലാവരുടെയും ലക്ഷ്യം എനിക്ക് അറിയാമായിരുന്നു... പിന്നെ പിന്നെ ഞാൻ ചിന്തിച്ചു തുടങ്ങി എന്നെ മുതലെടുക്കാൻ നോക്കുന്നവരെ എനിക്കും മുതലെടുത്തുകൂടെ എന്ന് അങ്ങനെ ഞാൻ അവരെയൊക്കെ കൊണ്ടു ചെറിയ ചെറിയ ആവശ്യങ്ങൾ നേടാൻ തുടങ്ങി... ആദ്യമൊക്കെ നല്ല പേടിയായായിരുന്നു... പിന്നെ പിന്നെ ഞാൻ എക്സ്പെർട്ടായി...പേടിമാറി രസമായി... ഒരുത്തനും എന്നോട് ആത്മാർത്ഥ സ്നേഹം ഇല്ലെന്ന് എനിക്ക് നന്നായി അറിയാം.. അതുകൊണ്ട് തന്നെ അവസാനം അവന്മാരെ പറ്റിക്കുമ്പോൾ എനിക്ക് ഒടുക്കത്തെ സന്തോഷമാ... അത് തന്നെയായിരുന്നു നിന്റെ കാര്യത്തിലും ചതിക്കാനാ വരുന്നത് എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഞാൻ വീണുതന്നു പക്ഷെ നീ മറ്റുള്ളവരെ പോലെയായിരുന്നില്ല.. കുറേ കൂടി വലിയ ആവശ്യങ്ങൾ വരെ നീ നടത്തിതരുവാൻ തുടങ്ങി... ഒരു ഘട്ടം എത്തിയപ്പോൾ മറ്റുള്ളരിൽ ഒന്നും കാണാൻ കഴിയാത്ത എന്തോ ഒന്ന് നിന്നിൽ കാണാൻ പറ്റി ആദ്യമായി ഒരാൾക്ക്‌ എന്നോട് ശെരിക്കും ഇഷ്ടം ആണെന്ന് ഞാൻ കരുതി..നീയൊരു മണ്ടൻ ആണെന്നാ ഞാൻ വിചാരിച്ചെ.. അതുകൊണ്ട്

💬 Comments

View all comments