Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
കോൺസ്റ്റബിൾ നീതു ഇരിക്കുന്ന റൂമിൽ എത്തി
"നിങ്ങളുടെ മോൾ എന്തായാലും കൊള്ളാം.. ലോട്ടറിയാ അടിച്ചേക്കുന്നെ.."
രവി : നിങ്ങൾ എന്തൊക്കെയാ പറയുന്നെ... ഞങ്ങൾക്ക് കാശ് വേണ്ട.....
"കാശിന്റെ കാര്യമല്ല... ആ ചെറുക്കൻ ഇവളെ മതി എന്ന് പറഞ്ഞു ഒരേ ബഹളമാ ഒടുക്കം അവര് സമ്മതിച്ചു...അവർക്ക് നിങ്ങളോട് കല്യാണക്കാര്യം സംസാരിക്കാൻ ഉണ്ടെന്ന് അപ്പുറത്തെ റൂമിലേക്ക് ചെന്നോ "
നീതുവിനെ അവിടെ നിർത്തിയ ശേഷം അവർ പുറത്തേക്ക് പോയി അല്പനേരത്തിന് ശേഷം അശ്വിൻ നീതുവിന്റെ അടുത്തേക്ക് എത്തി...
അശ്വിൻ : എന്താ ഇങ്ങനെ നിക്കുന്നെ...
നീതു : അവര് ശെരിക്കും കല്യാണകാര്യം സംസാരിക്കുകയാണോ
അശ്വിൻ : അല്ലാതെ പിന്നെ...
നീതു : ശെരിക്കും നിന്റെ വീട്ടിൽ സമ്മതിച്ചോ...
അശ്വിൻ : കുറേ കൂടി കഷ്ടമായിരിക്കും എന്നാ ഞാൻ കരുതിയെ പക്ഷെ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയത് കൊണ്ട് വേഗം നടന്നു...
നീതു : നീ എന്തിനാ അങ്ങനെയൊക്കെ പറഞ്ഞെ...
അശ്വിൻ : എങ്ങനെയൊക്കെ...
നീതു : നിന്നെ മാത്രം കുറ്റപ്പെടുത്തി... നിനക്ക് വേണമെങ്കിൽ വിട്ടിട്ട് പോകാമായിരുന്നല്ലോ..
അശ്വിൻ : നിനക്ക് ഞാൻ വാക്ക് തന്നതല്ലേ വിട്ടിട്ടു പോകില്ലെന്ന് പിന്നെ എങ്ങനെ ഞാൻ വാക്ക് തെറ്റിക്കും...
നീതു പതിയെ അശ്വിനെ കെട്ടിപിടിച്ചു..അശ്വിൻ തിരിച്ചും...
രണ്ട് ദിവസങ്ങൾക്ക് ശേഷം നീതുവിന്റെയും അശ്വിന്റെയും ക്ലാസ്സ് റൂം...
ജെറി : രണ്ട് ദിവസമായിട്ട് രണ്ടെണ്ണത്തിനേയും കാണുന്നില്ലല്ലോ... പണി ഏറ്റെന്നാ തോന്നുന്നെ... അവളുടെ വീട്ടിൽ അറിഞ്ഞു ആകെ കലിപ്പായി കാണും ഇനി ഇങ്ങോട്ട് വരുമെന്ന് തോന്നുന്നില്ല...
ഇതേ സമയം അരുണ തന്റെ സീറ്റിൽ...
അരുണ : ഇവളെന്താ മെസ്സേജിനൊന്നും
💬 Comments
View all comments