0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.2K

മറുപടി തരാത്തെ... ഇനി ഞാൻ ഓഡിയോ അയച്ചുകൊടുത്തത് അശ്വിൻ അവളോട് പറഞ്ഞു കാണുമോ...

"നിങ്ങളൊക്കെ അശ്വിന്റെ ഇൻസ്റ്റായിലെ പോസ്റ്റ്‌ കണ്ടോ "

പിന്നിലിരുന്ന ഒരു കുട്ടി വിളിച്ചു ചോദിച്ചു...

സനൽ : എന്ത് പോസ്റ്റ്‌...

"എൻഗേജ്ട് എന്ന്... ഒരു ഫോട്ടോയും ഉണ്ട്... അവന്റെ കല്യാണം ഉറപ്പിച്ചു എന്നാ തോന്നുന്നെ "

ക്ലാസ്സിലെ കുട്ടികൾ ഒക്കെ ഒന്ന്‌ നെട്ടി

"ആരാ പെൺകുട്ടി "

"അറിയില്ല റിങ്ങ് ഉള്ള രണ്ട് കൈമാത്രമേ ഫോട്ടോയിൽ ഉള്ളു "

സനൽ : ടാ ജെറി.. അവൻ പറഞ്ഞത് സത്യമാണോ

ജെറി : അതെ പോസ്റ്റ്‌ ഉണ്ട്... ദാ നോക്കിയെ...

സഞ്ജു : ഇത് നീതുവാണോ...

ജെറി : ഒന്ന്‌ പോയേടാ.. അവന്റെ വീട്ടിൽ ഇപ്പോൾ സമ്മതിക്കും...

ഇതേ സമയം അരുണ

അരുണ : അശ്വിന്റെ എൻഗേജ്മെന്റ് കഴിഞ്ഞോ ആരുമായി... അവളെയും കാണുന്നില്ലല്ലോ... ഇനി ചിലപ്പോൾ... അതെങ്ങനെ അവളെ കുറിച്ച് എല്ലാം ഞാൻ അയച്ചു കൊടുത്തതല്ലേ എന്നിട്ടും അവൻ ഇത് ചെയ്യുമോ... ഇനി അവളോടുള്ള ദേഷ്യം കൊണ്ട് വേറെ പെൺകുട്ടിയെ...

"ദേ നോക്കിയെ... നീതുവിന്റെ ഇൻസ്റ്റായിലും സെയിം പിക് "

കുട്ടികൾ എല്ലാം വേഗം തന്നെ ഫോൺ എടുത്ത് ഫോട്ടോ നോക്കി...

"ശെരിയാ സെയിം ഫോട്ടോ"

സഞ്ജു : ഞാൻ പറഞ്ഞില്ലേ... അവളായിരിക്കുമെന്ന്...

ക്ലാസ്സിൽ മുഴുവൻ ചർച്ച തുടങ്ങി...

"എന്നാലും അവര് നമ്മളോടൊന്നും പറഞ്ഞില്ലല്ലോ... മിണ്ടാപൂച്ചയെ പോലെ ഇരുന്നിട്ട് ആ നീതു "...

രണ്ട് പേരും ഇങ്ങോട്ട് വരട്ടെ...

"ദേ... വീണ്ടും ഫോട്ടോസ്... രണ്ട് പേരുടേയും ഉണ്ട്... ഇനി ഒരു ഡൌട്ടും വേണ്ട.."

ഇത്

💬 Comments

View all comments