Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
ചെയ്യുമെന്നാ
നീതു : കല്യാണം കഴിക്കും
അശ്വിൻ : കല്യാണം... നിനക്ക് എന്താടി ങ്ങേ..
നീതു : വീട്ടിൽ ഒരു ആലോചന വന്നിട്ടുണ്ട്.. അച്ഛന്റെ കൂട്ടുകാരന്റെ മോനാ....
അതുവരെയും അവളെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്ന അശ്വിന്റെ മുഖം അത് കേട്ടതോടെ മാറി
അശ്വിൻ : എന്നിട്ട് നീ.... നീ സമ്മതിച്ചോ
നീതു : ഇതുവരെ ഞാൻ എന്റെ വഴിക്കാ ഓരോന്ന് ചെയ്തെ... ആര് പറയുന്നതും കേട്ടില്ല.. അതിനുള്ളത് എനിക്ക് കിട്ടുകയും ചെയ്തു... ഇനി അവര് പറയുന്നത് കേൾക്കണം... അല്ലെങ്കിൽ തന്നെ സമ്മതിക്കാതിരിക്കാൻ എനിക്കിപ്പോൾ ഒരു കാരണവുമില്ല...
ഇത് കേട്ട അശ്വിൻ ദേഷ്യത്തോടെ റൂമിന് പുറത്തേക്ക് ഇറങ്ങി പോയി
അല്പനേരത്തിനുള്ളിൽ ഭക്ഷണം എത്തി അവർ അത് കഴിക്കാൻ തുടങ്ങി
അശ്വിൻ : ഇന്നലെയൊക്കെ തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല എന്നായിരുന്നല്ലോ ഇപ്പോൾ ഇരുന്ന് വെട്ടി വിഴുങ്ങുവല്ലേ😡
നീതു : നീ കഴിക്കാൻ തന്നെയല്ലേ ഇത് വാങ്ങിയെ... എനിക്ക് നല്ല വിശപ്പുണ്ട്...
അശ്വിൻ : അതെ.. അതെ... കഴിച്ചോ... എന്തായാലും നീ വല്ലാത്തൊരു മൈരത്തി തന്നെയാ.... തക്കം കണ്ടത് പോലെ ഏതോ ഒരുത്തന്റെ തലയിൽ കയറാൻ പോകുവല്ലേ...
നീതു : മതി അശ്വിനെ...എന്റെ കാര്യത്തിൽ നീ ഇടപെടണ്ട
അശ്വിൻ : എന്നാലും നിന്റെ തൊലിക്കട്ടി സമ്മതിക്കണം
നീതു : പിന്നെ എനിക്ക് ജീവിക്കണ്ടെ... നീ എന്നെ കെട്ടുവോ...കെട്ടുവോന്ന്...
അശ്വിൻ : ഞാൻ...
നീതു : ഇല്ല... എനിക്ക് അറിയാം... എനിക്ക് വേറെ വഴിയില്ല..
അശ്വിൻ : അവന് എന്താ പണി
നീതു : അത് നീ എന്തിനാ അറിയുന്നെ...
അശ്വിൻ : ശെരിയാ
💬 Comments
View all comments