0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1614

ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1

Fidayude Swapnavum Hidayude Jeevithavum Part 1 | Author : Eakan


ഇന്നും അവൾ എന്നെ നോക്കി ചിരിച്ചു. അവൾ അതുവഴി പോകുമ്പോഴൊക്കെ എന്നെ നോക്കി ചിരിക്കും.. ചൂരിദാറിന്റെ ഷാളുകൊണ്ട് തട്ടമിട്ട് മുടി മറക്കി എന്നെ നോക്കി അവൾ ചിരിക്കുമ്പോൾ അറിയാതെ ഞാനും ചിരിച്ചു പോകും. ചിരിക്കും എന്നല്ലാതെ ഒരിക്കലും അവൾ എന്നോടോ ഞാൻ അവളടോ ഒന്നും സംസാരിക്കാറില്ല. എന്നാൽ ഒരു ദിവസം അവൾ എന്നോട് ചോദിച്ചു.

" ഏട്ടന്റെ അമ്മ ഇവിടെ ഇല്ലേ? ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. ""

"അമ്മ ഇവിടെ ഇല്ലല്ലോ... അതുവഴി വന്നില്ലേ?

"വന്നോ? ഞാൻ കണ്ടില്ലല്ലോ... എന്നാൽ ഞാൻ അകത്തുള്ള സമയം ആയിരിക്കും വന്നത്. ഞാൻ മൂത്തുമ്മയുടെ വീട്ടിലേക്ക് പോകുന്ന വഴിയാ. ഇനി നാള രാവിലെയേ തിരിച്ചു വരൂ. ഏട്ടന്റെ അമ്മയോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. ഏട്ടന്റെ അമ്മയുടെ നമ്പർ ഒന്ന് തരുമോ? "

"അമ്മയുടെ നമ്പർ ഫോണിൽ നോക്കണം. കാണാതെ അറിയില്ല. ഫോൺ ചാർജ് തീർന്നിട്ട് ചാർജ് ചെയ്യാൻ ഇപ്പോൾ വെച്ചതേ ഉള്ളൂ. "

"ആണോ!!? എന്നാൽ ഏട്ടന്റെ നമ്പർ തരുമോ? ഒരു അത്യാവശ്യ കാര്യം ആയിരുന്നു. ഞാൻ രാത്രിയിൽ വിളിച്ചോളാം. ഒന്ന് തരാമോ..?

"അതിനെന്താ തരാലോ എഴുതിക്കോ.... "

"വേണ്ട!. എന്റെ ഫോണിൽ നിന്നും ഏട്ടന്റെ ഫോണിലേക്ക് ഒരു മിസ് കാൾ അടിച്ചാൽ മതി.. ഇന്നാ എന്റെ ഫോൺ "

ഞാൻ ഫോൺ വാങ്ങി എന്റെ നമ്പർ ടൈപ്പ് ചെയ്തു കാൾ ബട്ടൺ അമർത്തി.

"ഫിദ അതാണ് എന്റെ പേര്. സേവ് ചെയ്തു വെച്ചോ." അവൾ പറഞ്ഞു.

"അറിയാം .. അമ്മ പറയാറുണ്ട്.'

"എന്നിട്ട് ഏട്ടൻ ഇതുവരെ എന്നോട് ഒന്നും മിണ്ടിയിട്ടില്ലല്ലോ??"

"അതിന് എന്റെ വീട്ടിന്റെ മുന്നിൽ കൂടെ ഫിദ പലപ്പോഴും പോയിട്ടും ഇതുവരെ എന്നോട് ഒന്നും മിണ്ടിയിട്ടില്ലല്ലോ.?"

"ഞാൻ ഒരു പെണ്ണല്ലേ ഏട്ടാ. ഞാൻ എങ്ങനെയാ!!! .... എന്നിട്ടും ഞാൻ അല്ലേ ഇപ്പോൾ ആദ്യം മിണ്ടിയത്. ഇനി എന്നും നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാം.. ഏട്ടന്റെ നമ്പർ എന്റെ കൈയിൽ ഉണ്ടല്ലോ ഞാൻ ഇടയ്ക്ക് വിളിച്ചോളാം."

"എന്റെ പേര് അറിയാമോ ? "

"പിന്നെ അറിയാതെ! ശ്രീജിത്ത്. ശ്രീയേട്ടൻ . ശ്രീയേട്ടനെപറ്റി ഏട്ടന്റെ അമ്മ എന്നോടും പറയാറുണ്ട്. "

"ആഹാ! അങ്ങനെയും ഉണ്ടോ? അതൊരു പുതിയ അറിവാണ്.. സാധാരണ അമ്മ

💬 Comments

View all comments