0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1626

മണ്ടൂസേ... ഇത് ഇങ്ങനെ ഉള്ളിൽ വെച്ച് നിൽക്കാതെ പറയുന്നതാ നല്ലത്. ഏതായാലും അവൻ ഒരിക്കലും നിന്നോട് പറയാൻ പോകുന്നില്ല അവന് നിന്നോട് ഇഷ്ട്ടം ആണെന്ന്.. നിന്നെ ഇഷ്ട്ടം ആണെങ്കിൽ പോലും."

"അത് മുത്തിന് എങ്ങനെ അറിയാം...? ശ്രീയേട്ടൻ പറയില്ലന്ന്?"

"അതൊക്കെ എനിക്കറിയാം മോളെ.. അവൻ എന്റെ ചെക്കനാ...അതുകൊണ്ട് അവന്റെ മനസ്സ് എനിക്കറിയാം ."

"ചെക്കനോ? മോൻ പോയി ഇപ്പോൾ ചെക്കനും ആയോ?"

"ആ ആയി.. അവൻ എന്റെ ചെക്കൻ തന്നെയാ.. എടി കുശുമ്പി ചെക്കൻ എന്ന് പറഞ്ഞാൽ മോൻ എന്നും അർത്ഥം ഉണ്ട്.. "

"മുത്തേ ... ഞാൻ എങ്ങനെയാ ഈ കാര്യം ശ്രീയേട്ടനോട് പറയുന്നത്..? അതിന് ഒരു വഴി പറ മുത്തേ.."

"നാവ് കൊണ്ട് പറയണം. അല്ലാതെ എങ്ങനെ പറയാൻ..? "

"ഈ മുത്തിന്റെ ഒരു കാര്യം.. അതെല്ല ഞാൻ ചോദിച്ചത്.. എനിക്ക് ശ്രീയേട്ടനെ ഇഷ്ട്ടം ആണെന്ന് എങ്ങനെയാ ശ്രീയേട്ടന്റെ മുന്നിൽ അവതരിപ്പിക്കുന്നതെന്ന് . അതിന് ഒരു വഴി പറ?"

"അതിനുള്ള വഴി ഞാൻ നാളെ പറഞ്ഞു തരാം ഇപ്പോൾ എന്റെ മോള് കിടന്നു ഉറങ്ങു.. ഗുഡ് നൈറ്റ്‌..."

അങ്ങനെ പറഞ്ഞു കൊണ്ട് ഇത്ത ഫിദയെ കെട്ടിപിടിച്ചു ഫിദയുടെ നെറ്റിയിൽ ഉമ്മ വെച്ചു. ഫിദ ഇത്തയേയും കെട്ടിപിടിച്ചു കൊണ്ട് ഉറങ്ങി.

പിറ്റേന്ന് ഫിദ ഇന്നലെ വാങ്ങിയ ഡ്രെസ്സുമായിട്ടാണ് അതുവഴി വന്നത്.

എന്നെ കണ്ട ഉടനെ ഒരു കവർ എടുത്തു എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു.

"ഇത് ശ്രീയേട്ടന് മൂത്തുമ്മ തന്നതാ. പെരുന്നാൾ സമ്മാനം..ഏട്ടനെ ശ്രീയേട്ടൻ എന്ന് വിളിക്കുന്നതിൽ ദേഷ്യം ഒന്നും ഇല്ലല്ലോ?"

"ഏയ്‌ ഇല്ല. ശ്രീയേട്ടൻ. കേൾക്കാൻ ഒരു രസമൊക്കെ ഉണ്ട്. അങ്ങനെ തന്നെ വിളിച്ചോ... എല്ലാവരും ജിത്തെന്നെ വിളിക്കൂ. പക്ഷെ

എന്തിനാ ഇത്. എനിക്ക് ഇങ്ങനെ ഉള്ളതൊന്നും ഇഷ്ട്ടം അല്ല. "

"അതിന് അത് ശ്രീയേട്ടൻ തുറന്നു നോക്കിയത് പോലും ഇല്ലല്ലോ..? പിന്നെ കാണാതെ എങ്ങനെയാ ഇഷ്ട്ടം അല്ലെന്ന് പറയുന്നത്. തുറന്നു നോക്ക് എന്നിട്ട് പറ.. എന്നിട്ടും ഇഷ്ട്ടപെട്ടില്ലെങ്കിൽ മാറ്റി വാങ്ങാം. "

"അതിന് ഞാൻ ഈ ഡ്രെസ്സിന്റെ കാര്യം അല്ല പറഞ്ഞത്. ഇതുപോലെ സമ്മാനം

💬 Comments

View all comments