Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
ചിരിക്കാൻ തുടങ്ങി. ഞാൻ ചിരിച്ചാൽ ശ്രീയേട്ടൻ എന്നെ നോക്കി ചിരിക്കും.
എന്നിട്ടും ഈ മുത്തിന്റെ ശ്രീമോൻ എന്നോട് എന്തെങ്കിലും മിണ്ടണമെല്ലോ.. ങ്ങേ ഹെ ! ഒരക്ഷരം പോലും മിണ്ടില്ല. പക്ഷെ എന്നും ചിരിക്കും . ആ ചിരി അത് മതി എനിക്ക്. "
"അമ്പടി കള്ളി. അപ്പോൾ ഇത് തുടങ്ങിയിട്ട് കുറേ നാളായി അല്ലേ? എന്നിട്ട് ഇപ്പോഴല്ലേ മുത്തിനോട് പറഞ്ഞത്.?"
"അത് എനിക്ക് പോലും ഇപ്പോഴാ മനസ്സിലായത് ഞാൻ ശ്രീയേട്ടനെ പ്രേമിക്കുന്നുണ്ട് എന്ന കാര്യം."
"ആഹാ!! അതെങ്ങനെ മനസ്സിലായി.?"
"എന്റെ മുത്തേ.. ഞാൻ കുറച്ചു ദിവസം ഉപ്പയുടെ വീട്ടിൽ പോയി നിന്നില്ലേ.. ഉപ്പയുടെ ഉപ്പ മരിച്ചപ്പോൾ ആ സമയം എനിക്ക് ശ്രീയേട്ടനെ കാണാൻ പറ്റിയില്ലല്ലോ .? അന്ന് മുതൽ എനിക്ക് എന്തോ പോലെ .. എന്താണെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. പക്ഷെ എപ്പോഴും ശ്രീയേട്ടനെ കുറിച്ചുള്ള ചിന്ത മനസ്സിൽ വരാൻ തുടങ്ങി. ഉറക്കം പോലും വരാതെ ആയി.
പിന്നെ ഞാൻ ശ്രീയേട്ടന്റെ വീട് വഴി വരുമ്പോൾ എന്റെ നെഞ്ച് കിടന്നു പട പട അടിക്കാൻ തുടങ്ങി. ശ്രീയേട്ടൻ അവിടെ കാണില്ലേ എന്ന സംശയം. പിന്നെ ശ്രീയേട്ടനെ കണ്ടപ്പോൾ ആണ് ആ പിടച്ചിൽ നിന്നത്. അന്ന് എനിക്ക് മനസ്സിലായി എന്റെ മനസ്സ് നിറയെ ശ്രീയേട്ടൻ ആണെന്ന്. ഞാൻ ശ്രീയേട്ടനെ പ്രേമിച്ചു തുടങ്ങി എന്ന്."
"എന്നിട്ട് ഇപ്പോൾ അല്ലെ ഇതെല്ലാം മുത്തിനോട് പറയുന്നത്?"
"അതിന് ഞാൻ പോലും ഇപ്പോൾ ആണ് അറിഞ്ഞതെന്ന് പറഞ്ഞില്ലെ മുത്തേ... മുത്തേ!! ശ്രീയേട്ടന് എന്നെ ഇഷ്ട്ടം ആകുമോ? അതോ ശ്രീയേട്ടന് വേറെ ആരേലും ഉണ്ടാകുമോ? ഓഹ്!! ഈ മുത്ത് കാരണം മനുഷ്യന്റെ സമാധാനം പോയി. "
"അയ്യടാ! ഞാൻ കാരണം പോലും.. ഇത്രയും നാൾ ഇതെല്ലാം മനസ്സിൽ ഒളിപ്പിച്ചു വെച്ചിട്ട്.. ഇപ്പോൾ പറയുന്നത് കേട്ടില്ലേ ഞാൻ കാരണം സമാധാനം പോയെന്ന്. ഇത് ഇങ്ങനെ മനസ്സിൽ വെച്ചോണ്ട് നടക്കാതെ പോയി എന്റെ ശ്രീമോനോട് പറ. നിനക്ക് ശ്രീമോനോട് അസ്ഥിയിൽ പിടിച്ച പ്രേമം ആണെന്ന് "
"അയ്യേ!!! ഞാൻ എങ്ങനെയാ മുത്തേ ഇത് പോയി പറയുന്നത്..? അയ്യേ നാണക്കേട്.."
"എടി
💬 Comments
View all comments